യു.പി.എഫ്, യു.എ.ഇ: പ്രഥമ വനിതാ സെമിനാർ നാളെ

Kraisthava Ezhuthupura News

ദുബായ്: യു.പി.എഫ് – യു.എ.ഇ ഒരുക്കുന്ന പ്രഥമ വനിതാ സെമിനാർ നാളെ ശനിയാഴ്ച വൈകുന്നേരം 7 മുതൽ 10 വരെ നടത്തപ്പെടുന്നു.
സുപ്രസിദ്ധ സുവിശേഷ പ്രഭാഷകയും മെഡിക്കൽ ഡോക്ടറുമായ സുമ ആൻ നൈനാനും കൗൺസിലറും കോളമിസ്സ്റ്റുമായ സിസ്റ്റർ ഗിരിജാ സാമും ക്ലാസ്സുകൾ നയിക്കുന്നു. വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാത്ത നിലവിലെ സാഹചര്യത്തിൽ, തലമുറകളെ നേർ ദിശയിലേക്ക് നയിക്കുവാൻ വീട്ടമ്മമാർക്ക് ഏറെ പ്രയോജനപ്രദമാകുന്ന സെമിനാറിൽ, ബൈബിൾ വീക്ഷണത്തിൽ സ്ത്രീ ആരെന്നു വ്യക്തമാക്കുന്നു. സ്ത്രീത്വത്തിൻെറ മഹത്വം അറിയുവാനും, ജീവിത മൂല്യങ്ങൾ ഭാവി തലമുറയ്ക്ക് പകർന്നു നൽകുവാനും ഈ സെമിനാർ ഉപകരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.

post watermark60x60

-ADVERTISEMENT-

You might also like