ഡോക്ടർ അനു തോമസിന് കാനഡയിൽ അധ്യാപന മികവിന് അംഗീകാരം

Kraisthava Ezhuthupura News

 

ഒട്ടാവ: കാനഡയുടെ തലസ്ഥാന നഗരിയിലെ അലോൻക്വിൻ കോളേജിൽ നിന്ന് ഡോക്ടർ അനു തോമസിന് മികവുറ്റ അധ്യാപനത്തിന് അംഗീകാരം ലഭിച്ചു.


2020-21 വർഷത്തെ നേതൃ പാഠവവും സാങ്കേതിക മികവും കണക്കിലെടുത്തു സഹപ്രവർത്തകരും വിദ്യാർത്ഥികളും ആണ് നാമനിർദേശം സമർപ്പിച്ചത്. കാർലേട്ടൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് കരസ്തമാക്കിയ തന്റെ ഔദ്യോഗിക ജീവിതത്തിൽ മറ്റൊരു നാഴികകല്ലാണ് ഇത്. 2016 മുതൽ അലോൻക്വിൻ കോളേജ് ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ ടെക്നോളജി വിഭാഗത്തിൽ അധ്യാപികയായി സേവനം അനുഷ്ഠിക്കുകയായിരുന്നു. സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും മുൻപിൽ കർത്താവിനെ ഉയർത്താനുള്ള അവസരമായി ഇതിനെ കാണുന്നു എന്ന് ഡോക്ടർ അനു പ്രതികരിച്ചു. ഒട്ടാവ കേരള ക്രിസ്ത്യൻ ഫെല്ലോഷിപ്പ് സഭാ ശുശ്രുഷകൻ പാസ്റ്റർ സാം ജോർജിന്റെ ഭാര്യയാണ് ഡോക്ടർ അനു. രണ്ട് കുഞ്ഞുങ്ങൾ. ദൈവരാജ്യ വ്യാപനത്തിൽ പാസ്റ്റർ സാം ജോർജിനോടൊപ്പം പോരാടുന്ന പ്രിയ സഹോദരിക്ക് ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ ആശംസകൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.