ഇന്നത്തെ ചിന്ത : നിന്റെ പക്കൽ ഏൽപിച്ച ഉപനിധി | ജെ. പി വെണ്ണിക്കുളം
1 തിമൊഥെയൊസ് 6:20
അല്ലയോ തിമൊഥെയൊസേ, നിന്റെ പക്കൽ ഏല്പിച്ചിരിക്കുന്ന ഉപനിധി കാത്തുകൊണ്ടു ജ്ഞാനം എന്നു വ്യാജമായി പേർ പറയുന്നതിന്റെ ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെയും തർക്കസൂത്രങ്ങളെയും ഒഴിഞ്ഞു നിൽക്ക.
ഉപനിധി എന്നാൽ നിക്ഷേപം എന്നാണല്ലോ നമ്മൾ മനസിലാക്കേണ്ടത്. തിമൊഥെയോസിനുവേണ്ടി പൗലോസ് നിക്ഷേപിച്ച ഉപനിധി സുവിശേഷമാണ്. അതു പരിശുദ്ധാത്മാവിൽ കാത്തുകൊള്ളണമെന്നു പൗലോസ് വ്യക്തമാക്കുന്നുമുണ്ട്. പ്രിയരെ, നമ്മെ വിശ്വസിച്ചു ഭരമേൽപ്പിക്കുന്ന ഇത്തരം നിക്ഷേപങ്ങളെ സൂക്ഷിക്കാനുള്ള കർത്തവ്യം നമുക്കുണ്ട്.
ധ്യാനം: 1 തിമൊഥെയോസ് 6
ജെ പി വെണ്ണിക്കുളം