കവിത: ഏദൻ പൂങ്കാവനം | ജോയൽ ലിബു കോശി

സൃഷ്ടാവാം ദൈവത്തിൻ കരവിരുതോർക്കുമ്പോൾ പോകുന്നു ഞാനാദ്യം ആ തോട്ടത്തിലേക്ക്

post watermark60x60

സുന്ദരമായ,
ഫലഭൂയിഷ്ഠമായ ,
മനോഹരമായൊരു തോട്ടം
കിഴക്കു ഏദനിൽ ഉണ്ടാക്കി താൻ നിർമ്മിച്ച മർത്ത്യനു വേണ്ടി

കൂട്ടമായി നിൽക്കുന്നു മരങ്ങളും പഴങ്ങളും
പാറി പറക്കുന്ന പക്ഷി പറ -വാദികൾ
കളകളാരവത്തോട് ഒഴുകുന്ന നദികൾ വർണ്ണിപ്പാൻ ആവതില്ലതിന്റെ ഭംഗി

Download Our Android App | iOS App

കൈപ്പണിയാം മനുഷ്യനെ തോട്ടത്തിലാക്കി
സകലവും വാഴുവാൻ അധികാരം നൽകി
വെയിലാറും നേരത്ത് കാലൊച്ച കേൾക്കുവാൻ കാതോർത്തിരുന്നു മർതൃനതി മോദത്താൽ

കൗശലക്കാരനാം പാമ്പിന്റെ തന്ത്രത്തിൽ വീണുപോയ മനുഷ്യനെ ദൈവം വിളിച്ചു
പാപഭംഗുരമാം പാണികൾ വിറപ്പിച്ചു ഞാൻ നഗ്നനെന്ന് പറഞ്ഞവർ ഒളിച്ചിരുന്നു

ഹേ മനുഷ്യാ ….നീ ഓർക്കണം
പാപത്തിൻ ശമ്പളം മരണമത്രേ
ദൈവത്തിൻ കൽപനയ്ക്കു മാറ്റമില്ല ലോകത്തിൽ മോഹത്തിൽ വീഴരുതെ …

ജോയൽ ലിബു കോശി

-ADVERTISEMENT-

You might also like