ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ ത്രിദിന വീ ബി എസ് സമാപിച്ചു


മുംബൈ : ക്രൈസ്തവ  എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ എക്സ്സൽ മിനിസ്ട്രീസ്നോട് ചേർന്ന് നടത്തിയ ത്രിദിന ഓൺലൈൻ VBS  അനുഗ്രഹമായി സമാപിച്ചു.പാസ്റ്റർ ഷിബു മാത്യുവിന്റെ (കെ ഇ മഹാരാഷ്ട്ര പ്രൊജക്റ്റ്‌ സെക്രട്ടറി )അധ്യക്ഷതയിൽ ജൂൺ ഏഴാം തീയതി വൈകിട്ട് 06 മണിക്ക്  പാസ്റ്റർ ഇ പി സാംകുട്ടി,ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ )ഇൻ ഇന്ത്യ CWR ഇവാൻജലിസം ഡയറക്ടർ  പ്രാർത്ഥിച്ചു വീ ബി എസ് ഉദ്ഘാടനം ചെയ്‌തു. വിവിധ  ദിവസങ്ങളിലായി  Bible Stories , Action Songs, Games, Craft Work, Fun Activities, Counselling തുടങ്ങിയ സെക്ഷനുകൾ   നടത്തുവാൻ സാധിച്ചു .ജൂൺ 7മുതൽ 9   തീയതികളിൽ വൈകിട്ട് 6.00 pm – 8:00 pm വരെ സൂം പ്ലാറ്റഫോംമിലൂടെയാണ് VBS ക്രമീകരിച്ചത്. TAG -21(Trees Are Green )യിരെമ്യാവ് 17:8 വാക്യത്തെ ആസ്പദമാക്കിയുള്ള ചിന്താവിഷയം നമ്മുക്ക്  ക്രിസ്തുവിൽ വേരൂന്നിയുള്ള ആത്മീക ജീവിതം  എങ്ങനെ നയിക്കാമെന്ന ചിന്തകൾ പങ്കിടുന്ന  ദിനങ്ങളായി മാറി.3 മുതൽ 19 വയസ്സ് വരെ പ്രായമുള്ള 250തിൽ അധികം കുട്ടികളാണ് ഓരോ ദിവസവും മഹാരാഷ്ട്രയിലും,ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും,ചില വിദേശ രാജ്യങ്ങളിലും നിന്നുമായി ഓൺലൈനിൽ സംബന്ധിച്ചത്.ബ്രദർ. ജസ്റ്റിൻ കുഞ്ചേറിയ  കോർഡിനേറ്ററായും, കെ ഇ മഹാരാഷ്ട്ര ചാപ്റ്റർ കമ്മിറ്റി അംഗങ്ങളുടെ സഹകരണത്തോട് കൂടെയും വീ ബിഎസ് ന് വേണ്ട ക്രമീകരണങ്ങൾ ചെയ്യുവാൻ സാധിച്ചു. മഹാരാഷ്ട്ര ചാപ്റ്റർ പ്രസിഡന്റ്‌ പാസ്റ്റർ ജിക്സൺ ജെയിംസിന്റെ  പ്രാർത്ഥനയും, ആശിർവാദത്തോടും കൂടി അനുഗ്രഹമായ  വീ ബി എസ് സമാപിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.