തൃക്കണ്ണമംഗൽ ഐ.പി.സി ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി

കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഇൻഡ്യാ പെന്തെക്കൊസ്ത് ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യ ധാന്യ കിറ്റു വിതരണം ചെയ്തു. ഇന്നലെ വൈകിട്ട് മൂന്നുമണിക്ക് സഭാഹാളിൽ വച്ച് സഭാ ശുശ്രൂഷകൻ പാസ്റ്റർ റെജിമോൻ ചാക്കോയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൊട്ടാരക്കര സെൻറർ ശുശ്രൂഷകൻ പാസ്റ്റർ കെ.ഒ. തോമസുകുട്ടി സമർപ്പണ പ്രാർത്ഥന നടത്തി.
കൊട്ടാരക്കര നഗരസഭ ചെയർമാൻ ശ്രീ. എ.ഷാജു
ഭക്ഷ്യധാന്യ കിറ്റ് വിതരണോദ്ഘാടനം നടത്തി . കൊട്ടാരക്കര മുനിസിപ്പാലിറ്റി കൗൺസിലർമാരായ ശ്രീ. ജേക്കബ് വർഗീസ് വടക്കടത്ത് ,
ശ്രീമതി സുജ, ശ്രീമതി പവിജ, ശ്രീമതി ലീന ഉമ്മൻ എന്നിവർ ആശംസകൾ അറിയിച്ചു.
സഭാ ആക്ടിങ്ങ് സെക്രട്ടറി ജേക്കബ് ജോൺ സ്വാഗത പ്രസംഗം നടത്തി.
സഭയുടെ വൈസ് പ്രസിഡൻറ്
ഡി. അലക്സാണ്ടർ
പ്രസ്താവന നടത്തി. സഭാ ട്രഷറാർ സാംസൺ പാളക്കോണം കൃതജ്ഞത അറിയിച്ചു. സഭാ കമ്മറ്റി അംഗങ്ങൾ, സൺഡേസ്കൂൾ, പി വൈ പി എ, സോദരീ സമാജം, പ്രോഗ്രാം കമ്മറ്റി കൺവീനർമാർ എന്നിവർ
നേതൃത്വം നൽകി.

തൃക്കണ്ണമംഗൽ അമ്പലംമുക്കിലെ ഓട്ടോറിക്ഷ തൊഴിലാളികൾ തൊട്ടടുത്ത നാലു വാർഡുകളിലെ അർഹതപ്പെട്ടവർക്കും കൊട്ടാരക്കര സെൻ്ററിലെ ശുശ്രൂഷകന്മാർക്കും സഭാ കുടുംബങ്ങൾക്കുമായി ഏകദേശം 200 കിറ്റുകളാണ് വിതരണം ചെയ്തത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.