തുടർകഥ : വ്യസനപുത്രന്‍ (ഭാഗം -8)| സജോ കൊച്ചുപറമ്പില്‍

അവഗണനകളും വേദനകളും തൃണവല്‍ക്കരിച്ച് കുഞ്ഞൂഞ്ഞ് ഉപദേശി തന്റെ പരസ്യയോഗവുമായി മുന്നോട്ടുപോയി ഏറിയ ജനവും ആ പ്രസംഗത്തിനു മുന്‍പില്‍ തലതിരിച്ചു ചിലരെങ്കിലും പാപഭാരത്താല്‍ തലതാഴ്ത്തി .
അങ്ങനെ ഇരിക്കെ ഒരിക്കല്‍ ഉപദേശി പ്രസംഗിച്ചു കോണ്ടിരിക്കയില്‍ തന്നെ കവലയില്‍ കുഴഞ്ഞുവീണു മരിച്ചു .
ആ തെരുവില്‍ മുഴങ്ങികേട്ട ശബ്ദം എന്നെന്നെക്കുമായ് നിലച്ചു .

post watermark60x60

ഉപദേശിയുടെ ജഡം വെള്ളത്തുണിയില്‍ പോതിഞ്ഞു,
ദേശത്തിനു ശബ്ദമായി നിന്നവന്റെ ദൗതീകശരീരവും വഹിച്ചുകോണ്ടുള്ള വിലാപയാത്ര അവസാനമായ് ആ തെരുവീഥികളെ ശബ്ദമുഖരിതമാക്കി കടന്നു വന്നു.
ആ തെരുവില്‍ ദൗതീകശരീരം കടന്നു വരുമ്പോള്‍ മുന്നില്‍ പോയ അനൗണ്‍സ്മെന്റെ വാഹനത്തില്‍ നിന്നും ഇങ്ങനെ പാടി ..
വിട്ടു പോകുന്നു ഞാന്‍ ഈ ദേശം…
അന്യനായ് പരദേശിയായ് പാര്‍ത്ഥദേശം…. സ്വന്ത നാട്ടില്‍ സ്വന്തവീട്ടില്‍ നിത്യകാലം വാഴുവാന്‍ ..
തെരുവിന്റെ ഇരുവശത്തും നില ഉറപ്പിച്ച ജനസാഗരം ഉപദേശിയുടെ ദൗതീകശരീരം അവസാനമായ് കണ്ടു,
ശേഷം വന്‍ജനാവലിയുടെ സാനിധ്യത്തില്‍ അടക്കം ചെയ്തു.
പിന്നീടുള്ള ദിനങ്ങളില്‍ വീട്ടിലേക്ക് നാട്ടിലെ മതസാമുദായിക നേതാക്കന്‍മാരുടെ ഒഴുക്കായിരുന്നു എല്ലാവരും കുഞ്ഞൂ ഞ്ഞ് എന്ന നല്ല മനുഷ്യസ്നേഹിയെ പറ്റി അയവിറക്കി .

ഒടുക്കം ചില ദിവസങ്ങള്‍ക്കു ശേഷം ഒരു മദ്ധ്യവയസ്സനായ ഒരാള്‍ കൈയ്യില്‍ ഒരു കാലന്‍കുടയും തോളില്‍ ഒരു സഞ്ചിയുമായി നഗ്നപാദനായ് ആ വീട്ടുമുറ്റത്തേക്ക് കടന്നു വന്നു
ജോസ്സുകുട്ടി അദ്ദേഹത്തെ സ്വീകരിച്ചിരുത്തി .
അയാള്‍ വീട്ടുകാരെ എല്ലാം പരിചയപ്പെട്ടു ശേഷം തന്നെ അവര്‍ക്കു മുന്‍പില്‍ പരിചയപ്പെടുത്തി .
എന്‍ പേരുവന്ത് മണികണ്ഡന്‍..
ഊരുവന്ത് ശെങ്കോട്ടെ.. പക്കത്തിലെ ആലംങ്കുളം …..
ഉന്‍ അപ്പ കുഞ്ഞൂഞ്ഞ് പാസ്റ്റര്‍ വന്ത് എനിക്ക് കടവുള്‍മാതിരി ….
വര്‍ഷങ്ങള്‍ക്കു മുമ്പ് തമിഴ്നാട്ടിലെ ആലംങ്കുളത്തുനിന്ന് നാട്ടുകാര്‍ ഒാടിച്ചുവിട്ടതാണ് മണികണ്ഡനെ .
ചെറുപ്പത്തിലെ മാനസീകവൈകല്യം സംഭവിച്ച മണികണ്ഡനെ മാതാപിതാക്കള്‍ പലവൈദ്യന്‍മാരെക്കോണ്ട് ചികില്‍സ നടത്തി ഒരു മാറ്റവും ഉണ്ടായില്ല മാനസീകവൈകല്യം മൂലം മണികണ്ഡന്‍ കാട്ടികൂട്ടിയ വികൃതികള്‍ അപകടകരമായതോടെ നാട്ടുകാര്‍ അവിടെ നിന്നും ഓടിച്ചു .
പിന്നീട് വണ്ടികയറി അയാള്‍ വന്നിറങ്ങിയത് കുഞ്ഞൂഞ്ഞ് ഉപദേശി പ്രസംഗിക്കുന്ന തെരുവിലേക്കാണ് അവിടെ തെരുവിന്റെ മകനായി അയാള്‍ വളര്‍ന്നു .
ഭിക്ഷയെടുത്തും കടത്തിണ്ണയില്‍ തലചായ്ച്ചും ആരെങ്കിലും ധാനം നല്കുന്ന ഭക്ഷണം ഭക്ഷിച്ചും അയാള്‍ ആ തെരുവില്‍ വളര്‍ന്നു.
എല്ലാദിനവും തെരുവില്‍ അന്തിഉറങ്ങിയിരുന്ന അയാള്‍ക്ക് വിലപ്പെട്ട സമ്മാനം ലഭിച്ചിരുന്നത് കുഞ്ഞൂഞ്ഞ് പാസ്റ്ററില്‍ നിന്നായിരുന്നു ഒന്നാമതായി ഉപദേശിയുടെ പ്രസംഗം മണികണ്ഡന് ഒരുവിധത്തില്‍ ബൈബിള്‍ പഠനവും ഭാഷാ പഠനവുമായിരുന്നു. രണ്ടാമതായി പ്രസംഗത്തിനു ശേഷം ഉപദേശി തനിക്കു അന്നു ലഭിക്കുന്ന സംഭാവനയില്‍ നിന്ന് നല്ലോരു വിഹിതം മണികണ്ഡന് നല്കുമായിരുന്നു .
അങ്ങനെ ഇരിക്കെ ഒരിക്കല്‍ മണികണ്ഡന്‍ ഉപദേശിയോടു ചോദിച്ചു നിങ്ങളുടെ ദൈവം എന്റെ ദ്രാന്തുമാറ്റുമോ???

Download Our Android App | iOS App

തുടരും !

സജോ കൊച്ചുപറമ്പിൽ

-ADVERTISEMENT-

You might also like