തുടർക്കഥ : വ്യസനപുത്രന്‍ (ഭാഗം -7) | സജോ കൊച്ചുപറമ്പില്‍

പിറ്റെന്നു തന്നെ സുനില്‍ തന്റെ ഒാട്ടോയുടെ പേരു മാറ്റി ഇതുവരെ ഉണ്ടായിരുന്ന പൈങ്കിളി പേരില്‍ നിന്നും ഇമ്മാനുവേല്‍ എന്ന നാമം അതിനു നല്കി .
ശേഷം ഒാട്ടോയിലുണ്ടായിരുന്ന കോടിതോരണങ്ങള്‍ എല്ലാം അഴിച്ചു മാറ്റപ്പെട്ടു. അതു വരെ മുടിയും താടിയും നീട്ടിവളര്‍ത്തി നാടന്‍ ഭാഷയില്‍ ഫ്രീക്കനായോരുവന്‍ ക്ലീന്‍ഷേവ് ചെയ്ത് പറ്റെ മുടിവെട്ടിയ അവസ്ഥ അതായിരുന്നു സുനിലിന്റെ ഒാട്ടോ അപ്പോള്‍.

അടിമുടി മാറ്റവുമായി പിറ്റെന്നു തന്നെ സുനില്‍ ഒാട്ടോസ്റ്റാന്റില്‍ എത്തി .
അവിടെ ആ ഒാട്ടോ വന്നു കേറുമ്പോള്‍ തന്നെ മറ്റ് ഒാട്ടോക്കാര്‍ പ്രശ്നം ഉണ്ടാക്കി,
ആ സ്റ്റാന്റില്‍ കിടന്ന് ഒാടാന്‍ പറ്റില്ല എന്നായി മറ്റുള്ളവര്‍ ഒടുവില്‍ പഞ്ചായത്തുകാരും നാട്ടുകാരും ഇടപെട്ട് പ്രശ്നം പരിഹരിച്ചു .
അതെ സ്റ്റാന്റില്‍ തന്നെ കിടന്ന് ഒാടുവാന്‍ മറ്റുള്ളവര്‍ സമ്മതിച്ചു പക്ഷെ പിന്നാടാണ് യഥാര്‍ത്ത ഒറ്റപ്പെടലിന്റെ വേദന സുനില്‍ അനുഭവിക്കുന്നത് .
അതുവരെ കളിച്ചു ചിരിച്ചു നടന്ന കൂട്ടുകാര്‍ക്ക് താന്‍ അന്യനായി, പകയോടും വെറുപ്പോടും മാത്രം അവര്‍ അവനെ നോക്കി കണ്ടു. പലപ്പോഴും അവരുടെ കണ്ണുകളെ നോക്കുവാന്‍ അയാള്‍ ഭയപ്പെട്ടു കാരണം ആ കണ്ണുകളില്‍ വെറുപ്പിന്റെ കനലെരിയുന്നുണ്ടായിരുന്നു .
ഈ വേദനനിറഞ്ഞ അനുഭവത്തെ മറികടക്കാന്‍ മണിക്കൂറുകള്‍ അയാള്‍ മുട്ടിന്‍മേലിരുന്നു .
ചെന്നായ്ക്കളുടെ നടുവില്‍ ഒരു കുഞ്ഞാടായിരുന്നു അയാള്‍ .

അങ്ങനെ വീണ്ടും ആ തെരുവിലേക്ക് കുഞ്ഞുഞ്ഞ് ഉപദേശി സുവിശേഷവുമായി കടന്നു വന്നു അന്നും ഒാട്ടോസ്റ്റാന്റില്‍ കൂവലിന് ഒരു കുറവും ഇല്ലായിരുന്നു.
പക്ഷെ എവിടെയോ അതിന്റെ ശക്തി ക്ഷയിച്ചു തുടങ്ങിയിരുന്നു, ആള്‍ബലം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.
നിസ്വാര്‍ത്ഥനായോരു തെരുവു സുവിശേഷകന് മുന്‍പില്‍ ബലപ്രയോഗം നടത്തിയ തെരുവിന്റെ അപമാനത്തിന്റെ ശബ്ദം നേര്‍ത്തു തുടങ്ങിയിരുന്നു .
എല്ലാ നാമത്തിലും മേലായ നാമം ആ തെരുവിന്റെ വഴിത്താരകളെ പൂര്‍ണ്ണമായി കീഴടക്കി എന്നു തന്നെ പറയാം .
വര്‍ഷങ്ങള്‍ നീണ്ട തന്റെ സുവിശേഷവയലിലെ അധ്വാനഫലത്തിന്റെ കൊയ്ത്ത് ഒരു ഒാട്ടോകാരനിലൂടെ ആരംഭം കുറിക്കയായിരുന്നു.

അവിടെ പിന്നീട് ഓരോ ദിനവും ഒാരോ മാനസാന്തര സാക്ഷ്യങ്ങള്‍ ആ തെരുവില്‍ മുഴങ്ങി .
ഒാട്ടോസ്റ്റാന്റിലെ ബഹുഭൂരി പക്ഷവും കൂവല്‍ അവസാനിപ്പിച്ചു .
നാട്ടില്‍ കുഞ്ഞൂഞ്ഞ് ഉപദേശി ഒരു ഉണര്‍വ്വു തന്നെ ഉണ്ടാക്കി .
നാളിതുവരെ തിരിഞ്ഞു നോക്കാതെ നടന്ന പലരും ഉപദേശിയുടെ പ്രസംഗം കേള്‍പ്പാന്‍ സമയം കണ്ടെത്തി.
ഫലപ്രദമായതോടെ കുഞ്ഞൂഞ്ഞ് എന്ന ചെറിയ മാവിലേക്ക് അസൂയാലുക്കളുടെ കല്ലേറും തുടങ്ങി അത് ആദ്യം സ്വന്തം സഭയ്ക്കുള്ളില്‍ നിന്നായിരുന്നു .
സഭയിലെ പ്രമാണിമാര്‍ ഉപദേശിയെ നോക്കി പറഞ്ഞു.
കുഞ്ഞൂഞ്ഞ്… ഉപദേശിയെ……
ആദ്യം സ്വന്തം മകനെ ഒന്നു മാനസാന്തരപ്പെടുത്ത് …….
അവനെ ഒന്നു മുക്കിപോക്ക് എന്നിട്ട് നമുക്ക് നാട്ടുകാരെ നന്നാക്കാം …….
അപമാനത്തിന്റെ വാക്കുകള്‍ ഒന്നിനു പുറകെ ഒന്നായി ശരം കണക്കെ കുഞ്ഞൂഞ്ഞ് ഉപദേശിയുടെ ഉള്ളിലേക്ക് തുളച്ചുകയറി .
കൈയ്യില്‍ ഒരു ചെങ്കോലും തലയിലോരു മുള്‍ക്കിരീടവുമായി യേശു യഹൂദപ്രമാണികളുടെ മുന്‍പില്‍ അപമാനിതനായതു പോലെ ,
നമ്മുടെ കുഞ്ഞൂഞ്ഞ് ഉപദേശിയും അപമാനിതനായി അവരുടെ നടുവില്‍ തലകുംബിട്ട് മടങ്ങി .

തിരികെ നടക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞോഴുകുന്നുണ്ടായിരുന്നു .
തകര്‍ന്ന മനസ്സുമായി അയാള്‍ വീട്ടിലേക്കു നടന്നു .
വഴിയില്‍ വെച്ച് സുനിലിന്റെ ഒാട്ടോ കണ്ടു ഉപദേശി അതില്‍ കയറി, അവര്‍ തങ്ങളുടെ വിഷമങ്ങള്‍ പരസ്പരം പങ്കുവെച്ചു .
ഉപദേശി ഇറങ്ങി പോവുന്നതിനു മുമ്പ് സുനിലിനോടു പറഞ്ഞു,
കുഞ്ഞെ …..
ബൈബിളില്‍ ഒരു വാക്യം ഉണ്ട്….
ക്രിസ്തു നിമിത്തം നിങ്ങള്‍ അപമാനിക്കപ്പെടുന്നു എങ്കില്‍ ….
നിങ്ങള്‍ ഭാഗ്യവാന്‍മാര്‍ ….
എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ നിങ്ങള്‍ക്കു പ്രതിഫലം ഉണ്ട്….!

തുടരും !

സജോ കൊച്ചുപറമ്പിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.