ചെറു ചിന്ത: ബെരോവയിലെ വിശ്വാസികൾ | റെനി ജോ മോസസ്

കൊറോണയുടെ അതി പ്രസരണം രാജ്യം മുഴുവൻ വിഴുങ്ങിയിരിക്കുന്ന ചില പ്രതേക സാഹചര്യങ്ങൾ, സമയങ്ങളാണ് നാം അഭിമുകികരിക്കുന്നത്.. നമ്മൾ ഒറ്റകെട്ടായി അവയെ തുരത്താൻ ഉള്ള ശ്രെമം അതിജീവനത്തിന്റെ ഭാഗമായി നടന്നു കൊണ്ടിരിക്കുമ്പോൾ നമ്മുടെ ഭരണകൂടങ്ങളെ ഈ അവസരത്തിൽ വിസ്മരിച്ചു കൂടാ , തങ്ങളെ കൊണ്ടു കഴിയുന്ന രീതിയിൽ ജനങ്ങളെ മനസിലാക്കിയുള്ള പ്രവർത്തനം , ദൈനം ദിന ജീവിതത്തിൽ ആവശ്യം ഉള്ളത് മനസിലാക്കി ഇറങ്ങിയുള്ള പ്രവർത്തനവും ജനങ്ങളുടെ സ്വീകാര്യത പിടിച്ചു പറ്റാൻ സഹായിക്കുന്നു , ഈ സാഹചര്യത്തിൽ ഏറെ ശ്രെദ്ധിക്കപ്പെട്ട ഒരു എഴുത്തു , കേരള പോലീസിന്റെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജിൽ കാണാൻ കഴിഞ്ഞു , “വീട്ടിലിരുന്നു തെറ്റായ വാർത്തകൾ പരത്തരുത് ” എന്നായിരുന്നു അതു ,, വളരെ അധികം ശുഷ്‌കാന്തിയോട് പ്രവർത്തിക്കുന്ന നമ്മുടെ ഭരണകൂടത്തിനും സന്നദ്ധ സംഘടനകൾക്കും പോലീസ് സേനക്കും പ്രത്യേകാൽ ആരോഗ്യ മേഖലയിൽ ഉള്ളവർക്കും , ഇത്തരത്തിലുള്ള വാര്ത്തകൽ അവരുടെ ഗമനത്തെ പിന്നോട്ടു വലിക്കുന്ന ശക്തിയായി മാറുന്നതുകൊണ്ട് , അങ്ങനെയുള്ള പ്രേവണതകൾ ,വ്യക്തിപരമായും രാഷ്ട്രീയ വൈരുദ്ധ്യതകളും മറന്നു ഒഴിവാക്കേണ്ടതാണ്. ടെക്നോളജിയുടെ ഉദ്ഗമനം, സോഷ്യൽ മീഡിയകളുടെ വളർച്ച , എല്ലാം വിരൽ തുമ്പിലും, കണ്മുന്പിലും ., വായനയുടെ ലോകത്തു നിന്നു കാഴ്ചയുടെ ലോകത്തെക്കു എത്തി നിൽക്കുമ്പോൾ ഇവയുടെ ശരിയായ രീതിയിൽ ഉള്ള ഉപയോഗം മനസിലാക്കിയില്ലെങ്കിൽ ഗുണത്തെക്കാൾ ഉപരി അവ ദോഷം ചെയ്‌യും . ഒരു വ്യക്തിയുടെ തെറ്റായ സന്ദേശം മതി , മറ്റു പലരുടെയും ദിശ തന്നെ തെറ്റിച്ചു കളയാൻ ….!

അതു പോലെ തന്നെയാണ്, സുവിശേഷ രണാങ്കണത്തിൽ ഉള്ളവർക്കും , തങ്ങളുടെ ദൗത്യ നിർവഹണത്തിൽ ടെക്‌നോളജിയുടെ വളർച്ച ഒത്തിരി സഹായിക്കുന്നുണ്ട്, വളരെ വേഗം തിരുവചന സത്യങ്ങൾ മറ്റുള്ളവരിൽ എത്തിക്കാൻ വിത്യസ്ത രൂപത്തിൽ ഭാവത്തിൽ ഇതു സഹായിക്കുന്നു , പക്ഷെ അതിനിടയിലും , തെറ്റായ സന്ദേശങ്ങളും വ്യാജ പ്രവചനങ്ങളും ദുരു ഉപദേശങ്ങളും പരത്തുന്നത്, ശ്രെദ്ധ ചിലട്ടണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു . സ്വാർഥ താത്പര്യങ്ങൾക്കും പണത്തിനും നിലനിൽപ്പിനും വേണ്ടി ടെക്നോളജിയുടെ മറവിൽ സുവിശേഷത്തെ ഉപയോഗിച്ചു വല വിരിക്കുന്നതു പതിവു കാഴ്ചയായി മാറുന്നു . വലിയവനോ, ചെറിയവനോ , പാവപ്പെട്ടവനോ , പണക്കാരനോ ആരുമായിക്കൊള്ളട്ടെ , ദൈവീക സ്പർശനമോ ഏതെങ്കിലും അനുഭവത്തിന്റെ വെളിച്ചത്തിലോ ക്രിസ്തു മാർഗത്തിലേക്ക് ഈ അനുഭവത്തിലേക്കു പിച്ച വച്ചു വരുന്നവരെ ,തങ്ങളുടെ വിശ്വാസ പാതയെ തന്നെ പിന്തിരിപ്പിക്കുന്ന ശക്തി ആയി മാറും ഇത്തരത്തിൽ ഉള്ള ഇടപെടലുകളും പഠിപ്പിക്കലും , ഒരു വശത്തു തങ്ങളുടെ പഠനങ്ങൾ, കണ്ടെത്തലുകൾ ശരി എന്നു കാണിക്കാൻ വെമ്പൽ കൊള്ളുമ്പോൾ, മറുവശത്ത് സ്നേഹവാനായ ദൈവത്തെ ഭയപ്പെടുത്തുന്ന രീതിയിൽ പ്രദർശിപ്പിച്ചു വിശ്വാസികളെ തങ്ങളുടെ വരുത്തിക്കു നിർത്തുന്ന ഒരു രീതി ,വചനത്തിന്റെ ആഴങ്ങളിൽ അത്ര ഉറപ്പില്ലാത്തവർ , പഠിപ്പില്ലാത്തർ എന്തു വിശ്വസിക്കണം ഏതു വിശ്വസിക്കണം എന്ന നിലയിൽ പതറി പോകുന്നു.. എന്തിനേറെ കർത്താവിന്റെ വരവിനു പോലും സമയവും കാലവും നിർണയിക്കുന്ന തരത്തിൽ കേമന്മാരായ വിജ്ഞാനപണ്ഡിതന്മാരുടെ സംസാരവും ചർച്ചകളും വരെ കണ്ടു തുടങ്ങി….!

മാത്രമല്ല വിവരീത ഉപദേശങ്ങളും വിത്യസ്ത രീതിയിൽ ഉള്ള ആശയങ്ങളുമായി തങ്ങളുടെ ഇടം കണ്ടെത്താനുള്ള ശ്രെമം നടത്തുന്ന പുതുകൂട്ടങ്ങളെയും കാണാം , (…x y z… ) തുള്ളിക്കൽ, തളളി ഇടൽ, ഡാൻസ് കളിപ്പിക്കൽ എന്നു വേണ്ട ഒറ്റ വാക്കിൽ പറഞ്ഞാൽ വിശ്വാസികളുടെ അജ്ഞത മുതലാക്കി , ഒരു തരം കുരങ്ങു കളിപ്പിക്കൽ ….!

പണ്ടൊക്കെ ഒരു പ്രസംഗം കേട്ടാൽ പാപ ഭാരം കൊണ്ട് ജനം കരഞ്ഞു കൊണ്ടു രക്ഷയിലേക്കു വരുന്ന കാഴ്ച , അനുഗ്രഹത്തിന്റെ എത്താകൊമ്പു വാഗ്ദാനം നൽകി വാ എന്നു വിളിക്കുന്നതു ഇന്നിന്റെ പതിവ് കാഴ്ച്ച.

ആദിമ സഭയിൽ ഉണ്ടായിരുന്ന പോലെ ചില പുഴുക്കുത്തുകൾ , ഇത്തിൾ കണ്ണി പോലെ ദുരുപദേശത്തിന്റെ വിത്തു പാകി കുഞ്ഞാടിന്റെ വേഷം പൂണ്ടു നടക്കുമ്പോൾ തീർച്ചയായും
ഇവിടെ വിവേചനമാണ് ആവശ്യം , മറ്റൊരു കൃപയും ഇല്ലെങ്കിലും വിവേചനവരം വളരെ അത്യാവശ്യം ആണ്

അതുകൊണ്ട് ഈ കാലഘട്ടത്തിൽ
ബെരോവയിലെ വിശ്വാസികളെ പോലെ , ( അപ്പോ പ്രവൃത്തി 17 : 10 , 11) കേട്ടത് ശരിയോ തെറ്റോ , എന്നു തിരുവചനത്തിൽ തട്ടിച്ചു നോക്കി വിവേചന ബുദ്ധിയോടെ, ആത്മീയ വളർച്ച പ്രാപിക്കേണ്ടതിനോടൊപ്പം , സുവിശേഷത്തിന്റെ മറ പറ്റി ഓടുന്ന വേഷ പ്രച്ഛന്നരായ ചെന്നൈയ്ക്കളെയും ഒറ്റനോട്ടത്തിൽ നോക്കിയാൽ ആത്മഭാരം ആണെന്ന് തോന്നുമാറു , ഭൗതിക നന്മകളെ മാടി വിളിക്കുന്ന രാഷ്ട്രീയ തന്ത്രങ്ങളെക്കാൾ കുതന്ത്രങ്ങൾ ഉള്ള , അകത്തു കത്തിയും പുറത്തു പത്തിയുമായി നടക്കുന്ന ചില
ചെറു കുറുക്കന്മാരെയും തിരിച്ചറിയാൻ ഈ അവസാന നാളുകളിലെങ്കിലും നമ്മൾക്ക് പറ്റണം…..!!!

റെനി ജോ മോസസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.