കവിത: മാറുന്ന ലോകം, മാറാത്ത നാഥൻ | സിഞ്ചു മാത്യു, നിലംബൂര്‍

പാഴും ശൂന്യമാം ഭൂമിയെ നിറച്ചവനേ
മനുജനേത്രങ്ങൾക്കതീതമാം നിൻ സ്യഷ്ടിയെ
എൻ നാവാൽ എങ്ങനെ വർണ്ണിപ്പതേ
ഹാ! എത്ര സുന്ദരം ഹാ! എത്ര അവർണ്ണനീയം

Download Our Android App | iOS App

അനാദികാലം മുതൽ തൻ സ്വപ്നത്തിൽ
നിന്നെയും കണ്ട നാഥനെ നീ ഓർക്കുക
ഇരുളും വെളിച്ചവും വേർതിരിച്ചതുപോൽ
പാപത്തെ നിന്നിൽ നിന്ന് വേർതിരിച്ചിടുന്നു

post watermark60x60

കാലങ്ങൾ മാറി കോലങ്ങൾ മാറി
കാലക്കേടന്നു ലോകം വിധിക്കുമ്പോൾ
കാലകാലാന്തരങ്ങളെ വേർതിരിച്ചവൻ വിധിപ്പാൻ വരുന്നു

അലറുന്ന സിംഹമായി സാത്താൻ
വിഴുങ്ങുവാൻ വന്നിടുമ്പോൾ
യഹൂദാഗോത്രത്തിൻസിംഹമായവൻ
തൻ ഭുജത്താൽ മാറോടണച്ചിടുന്നു

നശ്വരമാം ലോകത്തെ മോഹിച്ചാൽ
ശാശ്വതമാം ലോകം നഷ്ടമായിടും
മനുജാ നീ ഓടുവതെങ്ങോട്ട്?
നിൻ ഓട്ടം ഹാ! എത്ര വ്യർത്ഥം

നീലാകാശത്തിൻ നീലിമയെന്ന പോൽ
അനന്തമാം നാഥൻ്റെ സ്നേഹം ഓർത്തിടുമ്പോൾ
പാപപങ്കിലമാം ലോകത്തെമായയെന്നണ്ണി
മാറാത്ത നാഥനെ ദിനവും സ്തുതിച്ചിടുക.

സിഞ്ചു മാത്യു

-ADVERTISEMENT-

You might also like
Comments
Loading...