കുടുംബ സംഗമവും യുവജന കൂട്ടായ്മയുമായി ഒ.പി.എ വുദാം സഭ

മസ്കറ്റ്: 15 വർഷങ്ങൾ പൂർത്തിയാക്കുന്ന ഒമാൻ പെന്തക്കോസ്തൽ അസംബ്ലി വുദാം സഭ, കുടുംബസംഗമവും യുവജന കൂട്ടായ്മയും സംഘടിപ്പിക്കുന്നു. മെയ് 14, 15 (വെള്ളി, ശനി) തീയതികളിൽ നടക്കുന്ന മീറ്റിംഗിന് പാസ്റ്റർ ഷാജി കോശി വൈദ്യൻ നേതൃത്വം നൽകും. ഒമാൻ സമയം വൈകിട്ട് 7 മണി മുതൽ (ഇന്ത്യൻ സമയം രാത്രി 8.30) നടക്കുന്ന മീറ്റിംഗിൽ വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്നു.

മെയ് 14 വെള്ളി വൈകിട്ട് നടക്കുന്ന ‘യൂത്ത് മീറ്റിൽ’ ക്രൈസ്തവ ഗായകൻ സുവി. ഇമ്മാനുവേൽ കെ ബി അതിഥിയായി പങ്കെടുക്കും. ‘കോവിഡ് 19, അനുഭവങ്ങളും അതിജീവനവും’ എന്ന വിഷയം ആസ്പദമാക്കി അരുൺ ജോർജ് ചർച്ച നയിക്കും. ഇവാ. പൊന്നച്ചൻ നിരപ്പേൽ മീറ്റിംഗിൽ അധ്യക്ഷത വഹിക്കും.

ശനിയാഴ്ച നടക്കുന്ന കുടുംബസംഗമത്തിൽ ക്രൈസ്തവ പ്രഭാഷകൻ പാസ്റ്റർ അനീഷ് തോമസ്, റാന്നി മുഖ്യസന്ദേശം നൽകും. ലിജിൻ സാം, ജോബിൻ വർഗ്ഗീസ് കാനഡ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ഷാജി കോശിയുടെ നേതൃത്വത്തിൽ നടക്കുന്ന മീറ്റിംഗിൽ ചരിത്ര അവതരണം, അനുഭവങ്ങൾ പങ്കുവെക്കൽ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. സൂം പ്ലാറ്റ്ഫോമാണ് സമ്മേളന വേദി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.