സിനി മാത്യുവിന്റെ (45) സംസ്കാരം നാളെ

യു. കെ: ലെസ്റ്ററിൽ ഏപ്രിൽ 14 ന് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട സിനി മാത്യുവിന്റെ സംസ്കാര ശുശ്രുഷ നാളെ മെയ് 5 ലെസ്റ്റർ ലൈഫ് അബണ്ടൻറ് പെന്തകോസ്ത് ദൈവസഭയുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. രാവിലെ 9:00 മുതൽ (ഇന്ത്യൻ സമയം, ഉച്ചക്ക് 1:30 മുതൽ) ശുശ്രുഷകൾ ഓൺലൈനിൽ സംപ്രേഷണം ചെയ്യുന്നതാണ്. ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

സിനി മാത്യു ലെസ്റ്റർ ലൈഫ് അബണ്ടൻറ് പെന്തകോസ്ത് ദൈവസഭയുടെ അംഗവും തഴക്കര- വഴുവാടി ശാരോൻ സഭാ അംഗവും ആണ്. വാഴുവാടി പാസ്റ്റർ ജോർജ് മാതു- അന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ലിസ്സി വർഗീസ് മണർകാട് വെള്ളാപ്പള്ളി കുടുംബാംഗമാണ്.
മക്കൾ: സൂസന്ന, സാമുവേൽ, സ്റ്റെഫി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.