തുടർക്കഥ : വ്യസനപുത്രൻ(ഭാഗം -4) | സജോ കൊച്ചുപറമ്പിൽ

അപ്പന്‍ ആ രാത്രിയില്‍ തിരികെ മടങ്ങിയത് നിറഞ്ഞ മനസ്സുമായാണ് ,
എന്നാല്‍ അതെ വഴിയിലൂടെ മകന്‍ തിരികെ മടങ്ങിയത് വെളിവുകെട്ടവനായാണ് .
തെരുവില്‍ നടക്കുന്നതോന്നും കഴിഞ്ഞ കുറെയേറെ കാലങ്ങളായി തന്റെ ഭാര്യയുമായി കുഞ്ഞൂഞ്ഞ് ഉപദേശി പങ്കുവെയ്ക്കാറില്ലായിരുന്നു,
കാരണം പലപ്പോഴും ആ തെരുവ് തനിക്കു സമ്മാനിച്ചിട്ടുള്ളത് നീറുന്ന കല്ലെറിയപ്പെടലിന്റെ അനുഭവങ്ങളാണ് ,
ക്രിസ്തുവിനുവേണ്ടി സ്വയം കഷ്ടം സഹിക്കാന്‍ ഇറങ്ങിതിരിച്ച ഉപദേശി ആ ക്രൂശിന്റെ പകുതി ഭാരം ഭാര്യയുടെ മേല്‍ ചുമത്താന്‍ ആഗ്രഹിച്ചിരുന്നില്ല .
ആയതിനാല്‍ അന്നും തെരുവില്‍ നടന്ന കാര്യങ്ങള്‍ ഉള്ളില്‍ ഒതുക്കി ഉപദേശി കുടുംബപ്രാര്‍ത്ഥനയ്ക്കായി ഒരുങ്ങി .

Download Our Android App | iOS App

കുടുംബപ്രാര്‍ത്ഥനയില്‍ അപ്പനും അമ്മയും മരുമോളും രണ്ടു പിഞ്ചു കുഞ്ഞുങ്ങളും മാത്രമേ കൂടു,
അവിടെ ജീവനുണ്ടായിട്ടും മരിച്ചവനായോരു പുത്രന്റെ ഒഴിവുണ്ട് അവന്‍ വീട്ടിലേക്കുള്ള വഴിയാത്രയിലാണ് പക്ഷെ അവന് വെളിവ് നഷ്ടപ്പെട്ടിരുന്നു,
വെളിപാട് കിട്ടിയ അപ്പന്‍ ദൈവത്തിങ്കലേക്കും വെളിവ് നഷ്ടപ്പെട്ട മകന്‍ വീട്ടിലേക്കും ഉള്ള വഴിതേടി നടന്നു.
കുടുംബപ്രാര്‍ത്ഥന സമാധാനപരമായിരുന്നു കാരണം സമാധാനം നഷ്ടപ്പെടുത്തുന്ന മകന്‍ വഴിയാത്രയില്‍ ആയിരുന്നു .
ആ രാത്രി ആ കുഞ്ഞുകൂടുംബം ഒന്നിച്ച് പ്രാര്‍ത്ഥിച്ചു.
അമ്മ മകനു വേണ്ടി ദൈവസന്നിധിയില്‍ ഞരങ്ങികരഞ്ഞു ,
ഭാര്യ നിലവിളിച്ചു, മക്കള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു പക്ഷെ ആ പിതാവുമാത്രം മകന്റെ മാനസാന്തരത്തിനായി ദൈവസന്നിധിയില്‍ യാചിച്ചില്ല.
പ്രാര്‍ത്ഥനയ്ക്ക് അവരോന്നിച്ച് ആമേന്‍ പറഞ്ഞപ്പോള്‍ വാതിലില്‍ ആരോ തട്ടിവിളിച്ചു. പിതാവ് പോയി വാതില്‍ തുറന്നു വെളിവുനഷ്ടപ്പെട്ടവനെങ്കിലും പ്രാര്‍ത്ഥന തീരുന്നതുവരെ കാത്തു നിന്ന മകന്റെ ആ പതിവില്ലാത്ത ക്ഷമ കണ്ട് പിതാവ് അംബരന്നു .

post watermark60x60

പതിവ് രീതി ആയിരുന്നെങ്കില്‍ ആ വീടിന്റെ കതകിന് ചവിട്ടു വീഴെണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരുന്നു .
അന്ന് കതക് തുറന്നു കോടുത്ത കുടുംബം അന്തം വിട്ട് നോക്കിനില്ക്കെ ജോസ്സുകുട്ടി കട്ടിലില്‍ പോയി കിടന്നു .
പതിവ് അടിയും തല്ലും നടക്കാഞ്ഞിട്ട് ഉപദേശിയും കുടുംബവും ആകെ വെപ്രാളത്തിലായി ,
എത്ര ബോധംകെട്ടവനായി ജോസ്സുകുട്ടിവന്നാലും കട്ടിലില്‍ ഒപ്പം കിടന്നിരുന്ന ഭാര്യയും മക്കളും അന്ന് ഭയം വര്‍ദ്ധിച്ചപ്പോള്‍ തറയില്‍കിടന്ന് ഉറങ്ങി .
അടുത്തമുറിയില്‍ കട്ടിലില്‍ കിടന്ന കുഞ്ഞൂഞ്ഞ് ഉപദേശിക്ക് ചിന്തകളാല്‍ ഉറക്കം നഷ്ടപ്പെട്ടു, തെരുവില്‍ അല്പം മുമ്പ് അഴിഞ്ഞാടിയ ചെറുക്കനാ ഇത്രപെട്ടന്ന് അവനിത്ര കുഞ്ഞാടായതെങ്ങനെ????
കുഞ്ഞൂഞ്ഞ് ഉപദേശിയുടെ ചിന്തകള്‍ കാടുകയറി ഇനി എന്റെ ചെറുക്കന് മാനസാന്തരം ഉണ്ടായികാണുമോ ????ചോദ്യങ്ങള്‍ പലതങ്ങനെ ചിന്തിച്ചിരിക്കെ കട്ടിലില്‍ ഒപ്പം കിടന്നിരുന്ന സഹധര്‍മ്മിണി ശബ്ദം താഴ്ത്തി ചോദിച്ചു,
അച്ചായാ…. നമ്മുടെ മോന് എന്താ പറ്റിയെ??? ഉപദേശി അവരുടെ കണ്ണുകളിലേക്ക് നോക്കി ആ നിമിഷത്തില്‍ അവരുടെ കണ്ണുകള്‍ക്കുള്ളില്‍ ഭയത്തിന്റെ വിളയാട്ടം വ്യകതമായി കാണാമായിരുന്നു !

തുടരും..

സജോ കൊച്ചുപറമ്പിൽ

-ADVERTISEMENT-

You might also like
Comments
Loading...