ചെറു ചിന്ത: നാം എങ്ങനെയുള്ളവരായിരിക്കണം?? | റ്റിന്റു ചാക്കോച്ചൻ

മത്തായി സുവിശേഷം 18-ആം അദ്ധ്യായത്തിൽ പറയുന്നു

Download Our Android App | iOS App

1. നിർമ്മലതയോടെ ആയിരിക്കുക
2. തെറ്റിപോകാതെയിരിക്കുക
3. ക്ഷമിക്കുന്നവർ ആയിരിക്കുക

post watermark60x60

1. നിർമ്മലതയോടെ ആയിരിക്കുക

ശിശുക്കളെന്നപോലെ നിർമ്മലതയോട് കൂടിയവരും നിഷ്കളങ്ക ഹൃദയവും തന്നെത്താൻ താഴ്ത്തപ്പെട്ടവരും കർത്താവിന്റെ നാമത്തെ കൈകൊള്ളുന്നവരും.. ലോക മോഹങ്ങളിൽ തല്പരരാകാതിരിപ്പാനും, കർത്തൃ സന്നിധിയിൽ ഇടർച്ച വരാതെയും നിർമ്മല ഹൃദയമുള്ളവരായിരിപ്പാൻ കർത്താവു പറയുന്നു.

മത്തായി 18:4 “ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു. ”

2. തെറ്റിപോകാതെയിരിക്കുക

ദുർ മാർഗങ്ങളിൽ, അല്ലെങ്കിൽ എവിടെയെന്നോ? എങ്ങിനെയെന്നോ? അറിയാതെ സഞ്ചരിക്കുന്നവർ
തങ്ങളുടെ ലക്ഷ്യം വിട്ട് സഞ്ചരിക്കുന്നവർ….

മത്തായി 18: 12 “ഒരു മനുഷ്യനു നൂറു ആടു ഉണ്ടു എന്നിരിക്കട്ടെ; അവയിൽ ഒന്നു തെറ്റി ഉഴന്നുപോയാൽ തൊണ്ണൂറ്റൊമ്പതിനെയും വിട്ടേച്ചു തെറ്റിപ്പോയതിനെ മലകളിൽ ചെന്നു തിരയുന്നില്ലയോ? അതിനെ കണ്ടെത്തിയാൽ തെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിലും അധികം അതിനെക്കുറിച്ചു സന്തോഷിക്കും”

അതുകൊണ്ട് പ്രിയമുള്ളവരെ, കർത്താവ് നാമോരോരുത്തരുമായി പറയുവാൻ ആഗ്രഹിക്കുന്നത് തെറ്റിപോയ ഒരു മനുഷ്യനെ കർത്താവിന്റെ സന്നിധിയിൽ കൂട്ടിച്ചേർക്കുന്നതിനെലാണ് മഹത്വ കരമായ കാര്യം ഉത്ഭവിക്കുന്നത്…., സംപുഷ്ടമായ ജന മധ്യത്തിൽ നിന്നും വചനം പ്രസ്താവിക്കുന്നതിനാലല്ല, പിന്നെ എങ്കിലോ??? വഴിവിട്ട്, ദുർമാർഗത്തിൽ സഞ്ചരിക്കുന്നവരെ കർത്താവിന്റെ സന്നിധിയിൽ എത്തിക്കുന്നതിനാലാണ് മഹത്വകരമായ കാര്യം…
അവരിൽ അധികമായി നിങ്ങൾ അതിനെ ഓർത്തു സന്തോഷിക്കൂ..
പ്രാർത്ഥനയാലും യാചനകളാലും സംഭവ്യമാകാത്തതെന്തു?? എങ്കിലോ; കാപട്യമില്ലാതെ അഹന്തയോ, അഹംഭാവമോയില്ലാതെ…

മത്തായി 18: 19 “ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽനിന്നു അവർക്കു ലഭിക്കും.”

മുകളിൽ പറഞ്ഞിരിക്കുന്ന ചില വസ്തുതകൾ ഓർക്കുക. നിർമ്മലതയോടെ, തെറ്റിപ്പോകുന്നവരെ പോലയല്ലാതെ… ക്ഷമിക്കുന്നവരായി, യാതൊന്നിനെയും കൊള്ളരുതാത്ത തായി എണ്ണാതെ പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.
പ്രാർത്ഥനയിൽ നാമോരോരുത്തരും ജാഗരൂകരായിരിക്കണം
നാം ഓരോരുത്തരും പാപികളാണ്,
എന്നാൽ നാം ഓരോരുത്തരുടെയും പാപങ്ങളെ ക്രൂശിൽ ചുമന്നവനായ നമ്മുടെ രക്ഷകനെ നോക്കുവിൻ അവന്റെ ക്രൂശിന്റെ അനുഗാമികൾ ആകുവിൻ..
നാമോരോരുത്തരും പ്രാർത്ഥിപ്പിൻ അവന്റെ സന്നിധിയിൽ നേരോടെ ഒരു മനസ്സായി പ്രാർത്ഥിക്കുവിൻ വിശ്വാസത്തോടെ,,

മത്തായി 18: 20 ” രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.”

3. ക്ഷമിക്കുന്നവർ ആയിരിക്കുക

ഈ ലോകത്തിൽ ക്ഷമ എന്ന വാക്ക് മണ്മറഞ്ഞു പോയിരിക്കുന്നു പരസ്പര വിശ്വാസമില്ലായ്മ, ദേഷ്യം, അഭിനിവേശം എന്നീ കാര്യങ്ങളിലേക്ക് നാം മനുഷ്യർ അടിമപ്പെട്ടിരിക്കുന്നു. ഒരു ചെറിയ കാര്യത്തിനുപോലും നാം മറ്റുള്ളവരുമായി കലഹങ്ങളിൽ ഏർപ്പെടുന്നു.
“ക്ഷമ” ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നമുക്ക് ജീവിതത്തിൽ ജയിക്കുവാൻ കഴിയും.
ഈ ആധുനികയുഗത്തിൽ ക്ഷമയെ കുറിച്ച് പറയുവാണേൽ 2 G സിം ഇട്ടിട്ടു റെയിഞ്ച് ഇല്ലെങ്കിൽ എന്ത് ക്ഷമയോടെ ആണ് ഓരോരുത്തർ അതിനു വേണ്ടി കാത്തിരിക്കുന്നത്…
ആ കാര്യങ്ങളിൽ സ്വയം ക്ഷമിക്കുന്ന നാം എത്ര പേർ മറ്റുള്ളവർക്കുവേണ്ടി ശ്രമിക്കാറുണ്ട് ഓർത്തുനോക്കുക പുതുതലമുറ ഇനി എങ്ങോട്ട്…??

മത്തായി 18: 35 “നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവു അങ്ങനെ തന്നേ നിങ്ങളോടും ചെയ്യും.”

ചിന്തിക്കൂ, ഹൃദയങ്ങളിൽ സാംശീകരിക്കൂ പുതുലോകം സംജാതമാക്കൂ ക്രിസ്തു നമുക്കുവേണ്ടി മരിച്ചു ഉയർത്തു ഇന്നും നമുക്കുവേണ്ടി, ലോകത്തിന്റെ നന്മയ്ക്കായി ജീവിക്കുന്നു…
അവന്റെ വചനത്തെ പഠിക്കാം, പ്രാർത്ഥിക്കാം അവനായി അനുഗമിക്കാം.

റ്റിന്റു ചാക്കോച്ചൻ

-ADVERTISEMENT-

You might also like
Comments
Loading...