തുടർക്കഥ: വ്യസനപുത്രന്‍ | ഭാഗം 1 | സജോ കൊച്ചുപറമ്പിൽ

അന്നോരു മഴയുള്ള വൈകുന്നേരം ആയിരുന്നു കാറും കോളും നിറഞ്ഞ ആകാശത്തിനു കീഴെ, നനഞ്ഞു കിടന്ന ഭൂമിയില്‍,
ഒാടിട്ട വീടിന്റെ വരാന്തയില്‍ തൂങ്ങി കിടക്കുന്ന റാന്തല്‍ വിളക്കിന്റെ വെളിച്ചത്തിനു കീഴെ അവന്‍ പിറന്നു വീണു .
പിറവിക്കു മുമ്പെ പേരിട്ടു കാത്തിരുന്ന ആ പിതാവ് കുഞ്ഞിന്റെ ചെവിയില്‍ മൂന്നു തവണ ഒാതി “ജോസ്സുകുട്ടി”.

ജോസ്സുകുട്ടി ഒരു പ്രതീകമാണ് ഒരു കാലഘട്ടത്തില്‍ അനുഭവമേതും ഇല്ലാതെ മാതാപിതാക്കളുടെ മതം പിന്‍തുടര്‍ന്നെത്തിയ മകന്റെ പ്രതീകം .
ജോസ്സുകുട്ടിയുടെ അറിവു വെച്ച പ്രായം മുതല്‍ അപ്പനമ്മമാര്‍ മുടങ്ങാതെ അവനെ ആരാധനയ്ക്ക് അയച്ചിരുന്നു .
സണ്ടെസ്കൂളും സഭാരാധനയും നിറഞ്ഞു നില്ക്കുന്ന ഞായറാഴ്ച്ചകളെ ഇത്തിരി പോന്ന ജോസ്സുകുട്ടി ,
ഒത്തിരി വളരുന്ന കൂട്ടത്തില്‍ ഒത്തിരി വെറുത്തിരുന്നു .
പിന്നെയോ അപ്പനമ്മമാരുടെ നിര്‍ബന്ധത്തിന് വഴങ്ങി അവന്‍ പള്ളിയില്‍ പോയികോണ്ടെ ഇരുന്നു .

ജോസ്സുകുട്ടിയുടെ ചെവിയില്‍ ആ നാമം ഒാതിക്കോടുത്ത തന്റെ പിതാവോരു തെരുവു സുവിശേഷകനായിരുന്നു .
തന്റെ നാടിനും നാട്ടാര്‍ക്കും മുന്‍പില്‍ ലജ്ജ ഏതും കൂടാതെ എല്ലാദിനവും ആ മനുഷ്യന്‍ ദൈവവചനത്തെ ഉയര്‍ത്തി .
തെരുവിലെ സുവിശേഷം ആ പിതാവിന്റെ ശരീരത്തെ പലപ്പോഴും വേദനിപ്പിച്ചിട്ടുണ്ട് ,
അയാളുടെ മനസ്സിനെ വലിച്ചു കീറിയിട്ടുണ്ട്.

താന്‍ ഒരു സുരക്ഷിതമായ സഭയുടെ കെട്ടുറപ്പിനു കീഴെ ആയിരുന്നില്ല സുവിശേഷം പറഞ്ഞത് ,
താന്‍ തന്നെ കേള്‍ക്കാന്‍ ചെവികൂര്‍പ്പിച്ച് ക്ഷമയോടെ കാത്തിരിക്കുന്നവര്‍ക്കു മുന്‍പില്‍ ആയിരുന്നില്ല സുവിശേഷം പ്രഘോഷിച്ചത്,
പിന്നെയോ പെട്ടന്ന് അക്രമാശക്തമാകാവുന്ന ഒരു തെരുവിലേക്കായിരുന്നു ആ പിതാവ് സുവിശേഷത്തിന്റെ വിത്തുകള്‍ വാരി വിതറിയത്,
അവയുടെ ഫലമെന്നോണം ആ തെരുവ് പലതരം സമ്മാനങ്ങള്‍ പലപാടുകളായി
ആ മണ്‍ശരീരത്തില്‍ അടയാളപ്പെടുത്തിയിട്ടിട്ടുണ്ട്.
എങ്കിലും ശരീരത്തിലും മനസ്സിലും വേദനയുടെ മുറിപ്പാടുകള്‍ കോറിയാടപ്പെടുമ്പോള്‍ ആ പിതാവ് തെരുവിനോട് പറഞ്ഞു ,
സുവിശേഷത്തെ കുറിച്ചെനിക്ക് ലജ്ജയില്ല .

തുടരും !

സജോ കൊച്ചുപറമ്പിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.