എഡിറ്റോറിയൽ: ഒന്നിച്ചു പരിശ്രമിക്കാം ആരോഗ്യകരമായി | ജെ. പി. വെണ്ണിക്കുളം, ചീഫ് എഡിറ്റർ

ന്ന് ലോക ആരോഗ്യ ദിനം. “Building a fairer, healthier world for everyone” എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. നമ്മുടെ ചുറ്റുപാടും എല്ലാവരും ആരോഗ്യത്തോടെ ഇരിക്കേണ്ട സമയമാണിപ്പോൾ. കഴിഞ്ഞ ഒരു വർഷമായി ഒരു മഹാമാരിയോട് ഈ ലോകം പടവെട്ടിക്കൊണ്ടിരിക്കുകയാണ്. തോൽക്കാൻ മനസില്ലാത്തതുകൊണ്ടു ആരോഗ്യ പ്രവർത്തകർ നിതാന്ത ജാഗ്രത പുലർത്തി തങ്ങളാൽ കഴിയുംവിധം അക്ഷീണം കർമനിരതരായിരിക്കുന്നു. നമ്മുടെ ചെറിയൊരു അശ്രദ്ധ പോലും കാര്യങ്ങൾ നിയന്ത്രണാതീതമാക്കാം. അതിനാൽ വ്യക്തിശുചിത്വവും സാമൂഹിക അകലവും പാലിച്ചെ മതിയാകൂ. നാം എത്രത്തോളം കരുതലുള്ളവർ ആകുന്നുവോ അത്രത്തോളം നമ്മുടെ സമൂഹവും ആരോഗ്യമുള്ളതാകും. മാസ്കും സാനിറ്റെയ്സറും ഒഴിച്ചുള്ള ഒരു ജീവിതം ഇനി സ്വപ്നം കാണേണ്ട. എവിടെ പോയാലും ഇതു കരുതുക. അനാവശ്യമായി അൾക്കൂട്ടങ്ങളുള്ളിടത്തെക്കു പോകാതിരിക്കുക. ആരോഗ്യ പ്രവർത്തകരും സർക്കാരും നൽകുന്ന നിർദേശങ്ങൾ നമ്മുടെ നന്മയ്ക്കാണെന്നു ഓർത്തു അതു കർശനമായും പാലിക്കുക. എല്ലാവരുടെയും ആരോഗ്യം ഉറപ്പാക്കുക സർക്കാരുകളുടെ ഉത്തരവാദിത്തം കൂടിയാണ്. ആരും പട്ടിണി കിടന്നു മരിക്കില്ല എന്നുറപ്പാക്കണം. ഒരു നേരത്തെ അന്നം എങ്കിലും അവശ്യക്കാരിൽ എത്തിക്കാൻ നമുക്ക് കഴിഞ്ഞാൽ നമ്മുടെ ദൗത്യം വിജയിച്ചു. മഹാമാരിയുടെ വ്യാപനം നിമിത്തം ദുരിതത്തിലായ ഒട്ടനവധിപേരുണ്ട്. അവരുടെ ആരോഗ്യം നിലനിർത്തേണ്ടതും നമ്മുടെ കൂടെ കടമയല്ലേ? അങ്ങനെ ചെയ്താൽ മാത്രമേ ഈ വർഷത്തെ തീം അന്വർഥമാകൂ. അതേ, നമുക്ക് പണിയാം, ആരോഗ്യമുള്ള സമൂഹത്തെ.

Download Our Android App | iOS App

ജെ പി വെണ്ണിക്കുളം
ചീഫ് എഡിറ്റർ
ക്രൈസ്തവ എഴുത്തുപുര

-ADVERTISEMENT-

You might also like
Comments
Loading...