കൊൽക്കത്ത ബൈബിൾ ട്രെയിനിംഗ് സെന്ററിന്റെ പുതിയ അധ്യായന വർഷം ഉദ്ഘാടനം ചെയ്തു

കൊൽക്കത്ത: ഐപിസി കൊൽക്കത്ത ബൈബിൾ ട്രെയിനിംഗ് സെന്ററിന്റെ പുതിയ അദ്ധ്യയന വർഷത്തിന്റെ ഉദ്ഘാടനവും സ്തോത്ര ശുശ്രൂഷയും മാർച്ച് 15 ന് ഐപിസി മെദിനിപൂർ സെന്ററിൽ നടത്തപ്പെട്ടു. ഐപിസി വെസ്റ്റ്‌ ബംഗാൾ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഫിന്നി പാറയിലിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് പാസ്റ്റർ പി. എ. കുര്യൻ മുഖ്യസന്ദേശം നൽകികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. കെ ബി റ്റി സി പ്രിൻസിപ്പാൾ പാസ്റ്റർ ഷിജു മാത്യു സ്വാഗതവും ട്രെയിനിംഗ് സെന്ററിന്റെ അദ്ധ്യായനം സംബന്ധിച്ചുളള നിർദ്ദേശങ്ങളും അറിയിച്ചു. ഐപിസി മെദിനിപുർ സെന്റർ ശുശ്രുഷകൻ പാസ്റ്റർ രാജു ശമുവേൽ വെട്ടിയാർ കെ ബി റ്റി സിയുടെ ഇവിടെയുള്ള പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. അധ്യാപക പ്രതിനിധികളായി പാസ്റ്റർന്മാരായ ജോസഫ് ജോയി, ജെയ്സൺ അഗസ്റ്റിൻ , രാജേഷ് ആചാര്യ എന്നിവർ ആശംസകൾ അറിയിച്ചു.

ബംഗാളിന്റെ സുവിശേഷീകരണത്തെ ലക്ഷ്യമാക്കി ഐപിസി വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് കൗൺസിൽ 2011ൽ ആരംഭിച്ച വേദ പാഠശാലയാണ് കൊൽക്കത്ത ബൈബിൾ ട്രെയിനിംഗ് സെന്റർ. ഈ വർഷം അതിന്റെ പ്രവർത്തനം മെദിനിപുർ സെന്ററിലേക്കു വ്യാപിപിക്കാൻ ഉത്സാഹിച്ച പാസ്റ്റർ രാജു ശമൂവേലിനെ സമ്മേളനത്തിൽ പാസ്റ്റർ പി എ കുര്യൻ പ്രത്യേകം അഭിനന്ദിച്ചു. ഇവിടെ പഠനത്തിന് എത്തുന്ന വിദ്യാർത്ഥികളിൽ അധികം പേരും അദ്ദേഹത്തിന്റെ ശുശ്രുഷകളിലൂടെ കർത്താവിന്റെ വേലയ്ക്കായി സമർപ്പിച്ചവരാണ് എന്ന പ്രത്യേകതയും ഉണ്ട്. സുവിശേഷീകരണത്തിന് വലിയ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ ദൈവം നൽകിയിരിക്കുന്ന ദർശനത്തിന്റെ പൂർത്തീകരണത്തിനായി
ദൈവമക്കളുടെ പ്രാർത്ഥന വളരെ ആവശ്യമാണന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഈ പ്രത്യേക പരിതസ്ഥിതിയിൽ പോലും ദൈവദാസന്മാരുടെയും ദൈവമക്കളുടെയും ഈ സമ്മേളനത്തിലെ പങ്കാളിത്തം ഐപിസിയുടെ ഇവിടെയുള്ള പ്രവർത്തനത്തിനു ഉത്സാഹം പകരുന്നതാണെന്ന് പാസ്റ്റർ ഫിന്നി പാറയിൽ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.