പ്രസിദ്ധീകരണത്തിൽ ഒരു പടികൂടി…. ക്രൈസ്തവ എഴുത്തുപുര കന്നഡ മാസിക പ്രകാശനം ചെയ്തു

ബെംഗളൂരു: ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്ററിന്റെ പ്രഥമ പ്രസിദ്ധീകരണം ആയ ക്രൈസ്ത സുരുളി, പ്രസിദ്ധ വചന പ്രഭാഷകനും ബൈബിൾ ട്രാൻസ് ലേറ്ററുമായ പാസ്റ്റർ ഈ ഡി ചെല്ലാദുരൈ നിർവഹിച്ചു.
വിർച്വൽ പ്ലാറ്റ്ഫോമിൽ നടന്ന മീറ്റിംഗിൽ പാസ്റ്റർ റ്റൈറ്റസ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു, സഭാ വിഭാഗം വ്യത്യാസമില്ലാതെ കർണ്ണാടകയിലെ വിവിധ ഇടങ്ങളിൽ നിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും, വിദേശ രാജ്യങ്ങളിൽ നിന്നും നിരവധി സഭാ നേതാക്കൾ സംബന്ധിച്ചു. കന്നഡ ഭാഷയിൽ ഇപ്രകാരം ഉള്ള മാസികകളുടെ അനിവാര്യതയേകുറിച്ച് പാസ്റ്റർ ഈ ഡി ചെല്ലാദുരൈ, കർണ്ണാടക യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് പ്രസിഡന്റും മുൻ കർണ്ണാടക ഐ.പി.സി പ്രസിഡന്റുമായ പാസ്റ്റർ റ്റി.ഡി തോമസ് എന്നിവർ സംസാരിച്ചു.
ക്രൈസ്തവ എഴുത്തുപുര പ്രസിഡന്റ് പാസ്റ്റർ ജെ.പി വെണ്ണിക്കുളം കർണ്ണാടക ചാപ്റ്ററിന്റെ ഈ ഉദ്യമത്തിൽ എല്ലാവിധ ഭാവുകങ്ങളും അറിയിച്ചു. വിവിധ ചാപ്റ്ററുകളിൽ നിന്നും യൂണിറ്റുകളിൽ നിന്നും ആഗോള വ്യാപകമായി നിരവധി പേർ സംമ്പന്ധിച്ചു. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കർണ്ണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ ജോസ് മാത്യു കർണ്ണാടക ഭാഷാ രൂപീകരണത്തിൽ വിദേശ മിഷനറിമാരുടെ നിസ്വാർത്ഥ സേവനങ്ങളെ അനുസ്മരിക്കുകയുണ്ടായി. ക്രൈസ്തവ എഴുത്തുപുര ജനറൽ ട്രഷറർ പാസ്റ്റർ ബ്ലസ്സൻ ചെറിയനാട്, മീഡിയാ ഡയറക്ടർ ഷൈജു മാത്യു, ചർച്ച് ഓഫ് ഗോഡ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ഈ.ജെ ജോൺസൺ, അസംബ്ലീസ് ഓഫ് ഗോഡ് ബാംഗ്ലൂർ നോർത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ തോമസ് സി ഏബ്രഹാം, പാസ്റ്റർ ഡേവി അഞ്ചേരി, പാസ്റ്റർ കെ.എ ജോൺ, പാസ്റ്റർ വിജീഷ് കുമാർ, പാസ്റ്റർ ജോൺ ഫിലിപ്പ്, പാസ്റ്റർ സനൽ ജോസഫ്, എന്നിവരും ആശംസകൾ അറിയിച്ചു.
പാസ്റ്റർ റ്റോബി തോമസ് സ്വാഗതവും പാസ്റ്റർ പ്രേം മൈസൂർ, സിസ്റ്റർ ബീനാ ഭക്തൻ എന്നിവർ സംഗീത ശുശ്രൂഷയും, അലക്സ് പി. ജോൺ കൃതഞ്ജതയും അറിയിച്ചു, സമാപനമായി പാസ്റ്റർ ഭക്ത വത്സലന്റെ പ്രാർത്ഥനയോടും പാസ്റ്റർ ടി.ഡി തോമസിന്റെ ആശിർവാദത്തോടും മീറ്റിംഗ് സമാപിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.