ഇന്നത്തെ ചിന്ത : ചാർച്ചക്കാരും പറഞ്ഞു അവനു ബുദ്ധിഭ്രമമുണ്ട്? | ജെ. പി വെണ്ണിക്കുളം

ഭക്ഷണം പോലും കഴിക്കാൻ സമയമില്ലാതെ യേശു തിരക്കുള്ളവനായി കാണപ്പെട്ടപ്പോൾ അവന്റെ ബന്ധുക്കൾ വിചാരിച്ചു അവൻ ഭ്രാന്തു കളിക്കുകയാണെന്നു. അവന്റെ ഭ്രാന്തു കാണാനാണ് ആളുകൾ കൂടുന്നതെന്നു അവർ വിചാരിച്ചു. പൗലോസിനോടുള്ള ബന്ധത്തിലും ‘ഇവന് ഭ്രാന്തുണ്ട്’ എന്നു ഫെസ്തോസ് പറയുന്നുണ്ടല്ലോ. പ്രിയരെ, ലോകം ഒരിക്കലും കർത്താവിനെയോ അവന്റെ അനുയായികളെയോ നല്ലവരായി കണ്ടില്ല. ഇന്നും അതിൽകൂടുതൽ പ്രതീക്ഷിക്കേണ്ട. എത്ര നല്ലതു ചെയ്താലും അതിൽ അവർ കുറ്റം കണ്ടെത്തിയിരിക്കും, അതാണ് ലോകം.

ധ്യാനം: മർക്കോസ് 3
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply