ഇന്നത്തെ ചിന്ത : ആപത്തു നേരത്തു ഉറങ്ങരുതെ | ജെ. പി വെണ്ണിക്കുളം
ഉറക്കം ആവശ്യമാണെങ്കിലും പ്രതിസന്ധി ഘട്ടത്തിൽ ഉറങ്ങുന്നത് നീതികരിക്കാനാവില്ല. കപ്പലിൽ ഉള്ളവർ മുഴുവൻ ജീവനുവേണ്ടി നിലവിളിക്കുമ്പോൾ ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ചെയ്യുന്ന യോന കാണിച്ചത് ഒട്ടും ശരിയായില്ല എന്നു തന്നെ പറയാം. പ്രകൃതി ദൈവത്തെ അനുസരിക്കുമ്പോൾ അനുസരിക്കാത്ത യോനയെയാണ് ഇവിടെ കാണുന്നത്. പക്ഷെ, ഇവിടെ ഒരു കാര്യം പ്രസ്താവ്യമാണ്; ദൈവമക്കളെ ഉണർത്താൻ ദൈവം ചിലപ്പോഴൊക്കെ ലോകമനുഷ്യരെ ഉപയോഗിച്ചെന്ന് വരാം. ഇതൊക്കെ ആവശ്യമായി വരുന്നതിന്റെ കാരണം സ്വയം ഉണരാത്തതുകൊണ്ടാണെന്നത് അനിഷേധ്യ സത്യം തന്നെ.
ധ്യാനം : യോനാ 1
ജെ.പി വെണ്ണിക്കുളം



- Advertisement -