ചെറു ചിന്ത: കാത്തിരിപ്പ് | ബ്ലെസ്സൺ ജോൺ

സാധാരണ ജീവിതത്തിൽ കാത്തിരിപ്പ്
വളരെ അലോസരപ്പെടുത്തുന്ന ഒരു വിഷയമാണ് . അല്ലെങ്കിൽ കാത്തിരുപ്പ് ആരും ആഗ്രഹിക്കുന്ന ഒരു വിഷയമല്ല.അതിനു കാരണം കാത്തിരിപ്പ് അതെത്ര ദൈർഖ്യം ഉള്ളതെങ്കിലും അതിലടങ്ങിയിരിക്കുന്ന ജിജ്ഞാസയും , അസഹിഷ്ണതയും അത്രമേൽ മനുഷ്യനെ ഹേമിക്കുന്നു.
സാധാരണ ജീവിതത്തിൽ കാത്തിരുപ്പ് ഒരു പ്രയാസകരമായ വിഷയമാണ് എങ്കിലും ആത്മീയജീവിതത്തിൽ കാത്തിരുപ്പ് ഏറ്റവും അനുഗ്രഹമായ ഒരു വിഷയമാകുന്നു. ഭൗതീകമായ കാത്തിരുപ്പുകളിൽ ദേഷ്യവും , കമർപ്പും ഒക്കെയും ഉളവാക്കുന്നു എങ്കിൽ ആത്മീയമായ കാത്തിരുപ്പ് വിശ്വാസത്തിലും പ്രത്യാശായിലും
ആശ്വസിക്കുന്നതാകുന്നു.
ദൈവസന്നിധിയിൽ വിഷയങ്ങളുടെ മേൽ ഒരു കാത്തിരുപ്പ് പലപ്പോഴും
ആവശ്യമായി തീരുന്നു. അതിനു കാരണം അവൻ ദൈവം ആകുന്നു എന്നുള്ളത് തന്നെയാകുന്നു.
അതിനു മുകളിൽ വേറൊരു സീമയില്ല
വേറൊരു ശക്തിയില്ല , വേറൊരു മഹത്വമില്ല . അവസാന വാക്കു എന്ന് വേണമെങ്കിൽ പറയുവാൻ കഴിയുന്നത് എന്തെങ്കിലും ഉണ്ടെങ്കിൽ അത് ദൈവമാകുന്നു.

Download Our Android App | iOS App

വചനം വ്യക്തമായി പറയുന്നു യെഹോവയുടെ കണ്ണ് നീതിമാന്മാരുടെ മേലും അവന്റെ ചെവി അവർക്കു വേണ്ടി തുറന്നുമിരിക്കുന്നു. അപ്പോൾ
ദൈവം കാണാതെ പോകുന്നതും കേൾക്കാതെ പോകുന്നതുമല്ല നമ്മുടെ പ്രാർത്ഥനകൾ അപേക്ഷകൾ അഭയാചനകൾ. അവിടെയാണ് നാം ആശ്വസിക്കേണ്ടത് .പ്രാർത്ഥിക്കുമ്പോൾ തന്നെ ഈ വിശ്വാസവും ഉറപ്പും ഉണ്ടെങ്കിൽ നമ്മുക്ക് ആശ്വസിക്കുവാൻ കഴിയും എന്നുള്ളത് ആണ് വിശ്വാസ ജീവിതത്തിൽ കാത്തിരിപ്പിലുള്ള ആശ്വാസം.

post watermark60x60

ദൈവം ദൈവമായിരിക്കയാൽ നമ്മുക്ക് കാത്തിരിക്കേണ്ടതായി വരാം
കാരണം അവൻ നമ്മെ അറിയുന്നു
കുറച്ചെന്തെങ്കിലും അല്ല അവൻ നമ്മെ മുഴുവനായി അറിയുന്നു.
സങ്കിർത്തനകാരൻ പറയുന്നത് നീ അറിയാതെ ഒരു വാക്കുപോലും എന്റെ നാവിന്മേൽ ഇല്ലെന്നാണ് .
ദൈവം ഒരു കാത്തിരുപ്പ് കല്പിക്കുന്നുവെങ്കിൽ അത് നമ്മളെ ഒരുക്കുവാനും ദൈവം ആകുന്ന ദൈവത്തിന്റെ മഹിമയ്ക്കും ശക്തിക്കും ഒത്തവണ്ണം കുറവില്ലാത്ത ഒരു മറുപടിക്കു വേണ്ടിയുള്ള കാത്തിരിപ്പാകുന്നു അത് .
എന്നാൽ നമ്മുക്ക് അത് ബോധ്യം ഇല്ലെങ്കിൽ മടുപ്പായി തീരുവാനിടയാകും.

കാനാവിലെ വിരുന്നിൽ വെള്ളം വീഞ്ഞായി തീർന്നു ഇത് അത്ഭുതങ്ങളുടെ ആരംഭമായി അവൻ ചെയ്തു എന്ന് എഴുതിയിരിക്കുന്നു.
എന്നാൽ അവിടെ ഒരമ്മ അതുവരെ അത്ഭുതം ചെയാത്ത ഒരു മകനെ സമീപിക്കുന്നു അതിനു കാരണം അവനാരെന്നുള്ള അറിവ്‍വും ബോധ്യവുമായിരുന്നു.
മകൻ പറഞ്ഞു എനിക്കും നിനക്കും തമ്മിൽ എന്ത് ? എന്റെ സമയം ആയില്ല.അവിടെ ഒരു കാത്തിരിപ്പ്
ഉണ്ടായിരുന്നു.
ആ ‘അമ്മ പറഞ്ഞു അവനെന്തിലും പറഞ്ഞാൽ അത് ചെയ്യുക , നിര്ബന്ധിച്ചില്ല അമ്മയെന്ന പദവിയിൽ നിന്ന് ഒന്നും പറഞ്ഞില്ല. എന്തെങ്കിലും പറഞ്ഞെങ്കിൽ അത് അവനാരെന്നുള്ള പൂർണ ബോധ്യത്തിൽ മാത്രം ആയിരുന്നു
പറഞ്ഞത് .
ആ അമ്മയുടെ വിശ്വാസത്തിനു ഭംഗം വന്നില്ല അവന്റെ സമയത്തു അവൻ അവന്റെ മഹത്വത്തിന് ഒത്തവണ്ണം ചെയുന്നു.കാത്തിരിപ്പിൽ ആശ്വസിക്കുവാൻ കഴിയുന്നു എങ്കിൽ ഒരു അനുഗ്രഹം നമ്മെ കാത്തിരുപ്പുണ്ട് അതവന്റെ, സ്വർഗ്ഗസ്ഥനായവന്റെ മഹത്വത്തിന്
ഒത്തവണ്ണമാകുന്നു.
മഹാമാരിയുടെ മധ്യത്തിൽ കൂടെ 2020 കടന്നുപോകുന്നു. വിശ്വാസ ജീവിതത്തിൽ കാത്തിരുന്നു ആശ്വസിക്കാം,
അവൻ പ്രവർത്തിക്കും.

ബ്ലെസ്സൺ ജോൺ

-ADVERTISEMENT-

You might also like
Comments
Loading...