ചെറുചിന്ത: ദൈവം നമുക്ക് അനുകൂലമെങ്കിൽ… | ദീന ജെയിംസ്, ആഗ്ര

ഭീകരത നിറഞ്ഞ,പ്രശ്നസങ്കീർണ്ണമായ ഒരു വർഷം വിടപറയാനൊരുങ്ങി നിൽക്കുകയാണ്. പിന്നോട്ട് തിരിഞ്ഞുനോക്കുമ്പോൾ നഷ്ടങ്ങളുടെകണക്കുകൾ നെടുവീർപ്പോടെ നിരത്തിവയ്ക്കാനൊത്തിരിയുണ്ട് നമ്മിൽ പലർക്കും.2020 കാലയവനികയ്ക്കുള്ളിൽമറയാനെത്തുമ്പോഴും ഭീകരതകൾ അവസാനിക്കുന്നില്ല. മഹാമാരിയെന്ന വിപത്ത് താണ്ഡവമാടികൊണ്ടിരിക്കുന്നു.ഇതിനെയൊക്കെ അതിജീവിക്കുവാൻ നമുക്ക് സാധിക്കുന്നത് ദൈവം നമുക്ക് അനുകൂലമായിരിക്കുന്നത് ഒന്നുകൊണ്ടുമാത്രമാണ്.
കോവിഡ് വ്യാപനം പോലെ തന്നെ ഇപ്പോൾ ക്രിസ്തുവിരോധികളുടെ പ്രവർത്തനങ്ങളും ലോകത്താകമാനം ശക്തമായികൊണ്ടിരിക്കുന്നു. അനേക ക്രിസ്തുഭക്തർ പീഡനത്തിനിരകളായി കൊണ്ടിരിക്കുന്നു. ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങൾ സുവിശേഷതിനെതിരായി നിയമനടപടികൾ സ്വീകരിക്കുന്നു. ദൈവജനം ഭീതിയോടെയാണ് ആയിരിക്കുന്നത്. എന്നാൽ നമുക്ക് പ്രത്യാശയോടെ പറയുവാൻ കഴിയും :”ദൈവം നമുക്ക് അനുകൂലമെങ്കിൽ പ്രതികൂലം ആർ”???
പ്രിയരേ, ദൈവത്തിന്റെ കൈ അവനെ അന്വേഷിക്കുന്ന ഏവർക്കും അനുകൂലമെന്ന് അനുഭവസ്ഥനായ എസ്രാ പറഞ്ഞിട്ടുണ്ട് (എസ്രാ 8:22) ശൗൽ ദാവീദിനെ നശിപ്പിക്കുവാൻ അനേകശ്രമങ്ങൾ നടത്തിയെങ്കിലും ദൈവം ദാവീദിന്അനുകൂലമായിരുന്നത് കൊണ്ട് അവനെ ജയിക്കുവാൻ കഴിഞ്ഞില്ല. ഒടുവിൽ ശൗലിന്റെ നാശം സംഭവിച്ചു. ആരെല്ലാം ദൈവജനത്തിന് എതിരായി എഴുന്നേറ്റാലും ദൈവം നമുക്ക് അനുകൂലമായി ഉള്ളതിനാൽ ഭയം വേണ്ട തെല്ലും. യഹോവ ഒരു മഹാവീരനെപ്പോലെ നമ്മോടുകൂടെയുണ്ട്.
സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിപ്പിൻ, അവൻ തന്നെനിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ (യെശ :8:13)

ദീന ജെയിംസ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading