കവിത: മാതൃഹൃദയം | ജെമിമ റ്റി ജോയി

ചങ്ക് തകർന്നും കൺകൾ കുഴഞ്ഞും,…
നിമിഷങ്ങൾ എണ്ണി ഞാൻ കാത്തിരുന്നു,…

Download Our Android App | iOS App

മകനേ നിനക്കായ് നിൻ വരവിന്നായ്,…
വഴിക്കണ്ണുമായി ഞാൻ കാത്തിരുന്നു,..

post watermark60x60

നീ അകന്നാലും എന്നെ മറന്നാലും,.
എങ്ങിനെ ഞാൻ മറന്നീടും നിന്നെ,..

എൻ മകനേ നിൻ തായിൻ മനോവേദന,….
എന്തേ നീ ഓർത്തില്ലറിഞ്ഞതില്ല,..

ആരെല്ലാം നിന്നെ തള്ളി പറഞ്ഞാലും ,.
നീ എന്നും എന്നോമൽ പുത്രനത്രേ,.

ഓരോരോ മാത്ര നിനക്കായി പ്രാർത്ഥിച്ചു,… കാത്തിരുന്നെൻ മിഴി പൂട്ടാതെ ഞാൻ ,…

ഹന്നയിൻ പ്രാർത്ഥന കേട്ടൊരെൻ ദൈവമീ —
ഏഴക്കുമുത്തരമേകി സ്തോത്രം,…

അജ്ഞനെ ജ്ഞാനിയായ് തീർക്കുമെൻ ദൈവം,..
തൽകി നിൻ അക കണ്ണിനും പ്രകാശം,..

ഞാനെന്ന ഭാവം വെടിഞ്ഞു നീ താഴ്ത്തി,.. നിന്നെ തന്നെ താഴ്ത്തി ദൈവ മുൻപിൽ,..

ക്ഷമയുര ചെയ്തു നീ ദൈവത്തോടും ,.
നിൻ താതനോടും നീ മാപ്പിരന്നു,..

വീണ്ടും മീ തായിൻ മടിതട്ടിലേക്ക് നീ ,..
മടങ്ങി വന്നല്ലോ എൻ പൊൻ മകനേ,..

നന്ദിയാലെൻ മനം നിറയുന്നെൻ ദൈവമേ,.. നയനങ്ങളും സന്തോഷാശ്രുക്കളാൽ,..
ജമീമ റ്റി. ജോയ്

-ADVERTISEMENT-

You might also like
Comments
Loading...