ഇന്നത്തെ ചിന്ത : പൊട്ടക്കിണറുകളെ ആശ്രയിക്കുന്നവർ | ജെ. പി വെണ്ണിക്കുളം
അമ്പരപ്പുളവാക്കുന്ന ജീവിത രീതിയായിരുന്നു യിസ്രായേലിന് ഉണ്ടായിരുന്നത്. അവർ പലപ്പോഴും ജീവനുള്ള ദൈവത്തെ ഉപേക്ഷിച്ചു പൊട്ടക്കിണറുകളെ ആശ്രയിച്ചു എന്ന് യിരെമ്യാവ് പ്രവാചകന്റെ പുസ്‌തകം രണ്ടാം അധ്യായത്തിൽ നാം വായിക്കുന്നു. ജീവജലത്തിന്റെ ഉറവയെ ആശ്രയിക്കുന്നതിനു പകരമാണ് തങ്ങളുടെ കർമ്മാചാരങ്ങളാൽ നിർമ്മിച്ച വെള്ളമില്ലാത്ത കിണറിനെ ആശ്രയിച്ചത്. പ്രിയരെ, വിവേകശൂന്യമായ ഇത്തരം തീരുമാനങ്ങൾ അപകടകരം തന്നെയാണ്. ജീവജലത്തിന്റെ ഉറവയായ കർത്താവിൽ നമുക്ക് ആശ്രയിക്കാം.
ധ്യാനം : യിരെമ്യാവ് 2
ജെ.പി വെണ്ണിക്കുളം