ദൈവസഭാ കർണാടക സ്റ്റേറ്റ് ജനറൽ കൺവൻഷൻ നവംബർ 26 മുതൽ

ബാം​ഗ്ലൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ നവംബർ 26 മുതൽ, 29 വരെ നടത്തപ്പെടും. ഓൺലൈൻ സൂം മീഡിയയിലൂടെ ദിവസവും രാത്രി 7 മുതൽ 9 വരെ നടക്കുന്ന യോ​ഗങ്ങൾ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം കുഞ്ഞപ്പി ഉദ്ഘാടനം ചെയ്യും.

post watermark60x60

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ സി സി തോമസ്, യു കെ അയർലൻഡ് ഓവർസീയർ പാസ്റ്റർ ജോ കുര്യൻ,പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ), ജെസ്സി അലക്സ്‌ (യു എ ഇ ), ഷൈനി (യു കെ )എന്നിവർ വിവിധ ദിവസങ്ങളിൽ വചന പ്രഭാഷണം നടത്തും. വിവിധ സെന്ററുകളുടെ നേതൃത്വത്തിൽ ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനശൃശ്രുഷ നിർവഹിക്കും. സ്റ്റേറ്റ് കൗൺസിൽ കാൺവെൻഷന് നേതൃത്വം നൽകും. പാസ്റ്റർ എം കുഞ്ഞപ്പി ജനറൽ കൺവീനർ ആയും പാസ്റ്റർ ജോസഫ് ജോൺ പബ്ലിസിറ്റി കൺവീനർ ആയും പ്രവർത്തിക്കുന്നു.

-ADVERTISEMENT-

You might also like