ക്രൈസ്തവ എഴുത്തുപുര ബഹറിൻ ചാപ്റ്റർ കൺവൻഷൻ ‘ആത്മമാരി 2020’ -ന് അനുഗ്രഹീത തുടക്കം

 

ബഹ്‌റിൻ : ക്രൈസ്തവ എഴുത്തുപുര ബഹറിൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ‘ആത്മമാരി 2020’ ദ്വിദിന കൺവൻഷൻ ഇന്ന് ആരംഭിച്ചു. പാസ്റ്റർ ജെ. പി വെണ്ണിക്കുളം(ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ്) ഉദ്ഘാടനം ചെയ്ത യോഗത്തിൽ പാസ്റ്റർ പ്രഭ റ്റി. തങ്കച്ചൻ മുഖ്യസന്ദേശം നൽകി. ഡാർവിൻ എം. വിൽസൺ(ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി) ആരാധനയ്ക്ക് നേതൃത്വം നൽകി.
പാസ്റ്റർ കെ എം ജോർജിൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ക്രൈസ്തവ എഴുത്തുപുര ബഹറിൻ ചാപ്റ്റർ പ്രസിഡൻ്റ് യോഹന്നാൻ പാപ്പച്ചൻ, ചാപ്റ്റർ സെക്രട്ടറി സാം സജി തുടങ്ങിയവർ സംസാരിച്ചു. പാസ്റ്റർ പി എം ജോയി, പാസ്റ്റർ ജോൺ ചാക്കോ ,പാസ്റ്റർ തോമസ് ചെറിയാൻ എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
കൺവൻഷൻ്റെ രണ്ടാം ദിനത്തിൽ പാസ്റ്റർ ഷിബു തോമസ് മുഖ്യ സന്ദേശം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading