ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) കുവൈറ്റ് റീജിയൻ ഇൻ ഇന്ത്യ വാർഷിക കൺവൻഷനും സംയുക്ത ആരാധനയും

കുവൈറ്റ് : കുവൈറ്റ് റീജിയൻ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷനും സംയുക്ത ആരാധനയും നടത്തപ്പെടുന്നു. നവംബർ 11 മുതൽ 13 വരെ എല്ലാ ദിവസവും വൈകുന്നേരം 6:30 മുതൽ 8:30 (കുവൈറ്റ് സമയം) വരെ സൂമിലൂടെയാണ് യോഗങ്ങൾ നടക്കുന്നത്. സംയുക്ത ആരാധന 13 വെള്ളിയാഴ്ച രാവിലെ 8:30 മുതൽ 11 മണിവരെ നടത്തപ്പെടും.

റവ. സി. സി തോമസ് (ഓവർസിയർ, ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്), പാസ്റ്റർ ജെയിംസ് ജോർജ്, പാസ്റ്റർ പി. സി ചെറിയാൻ, പാസ്റ്റർ വർഗീസ് എബ്രഹാം എന്നിവർ ദൈവവചനം സംസാരിക്കും. റീജിയൻ ക്വയറിനൊപ്പം സയോൺ സിംഗേഴ്സ് ആരാധനയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading