ഗില്ഗാൽ ആശ്വാസഭവനിൽ ഓക്സിജൻ സിലണ്ടറുകളും ആവശ്യ സാധനങ്ങളും മല്ലപ്പള്ളി സെന്റർ പി.വൈ.പി.എ എത്തിച്ചു

മല്ലപ്പള്ളി: മല്ലപ്പള്ളി സെന്റർ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ സെന്ററിലെ പി.വൈ.പി.എ പ്രവർത്തകരുടെയും വിശ്വാസികളുടെയും കൂട്ടായ ഫലമായി ഇന്നലെ ഗിൽഗാൾ ആശ്വാസ ഭവൻ സന്ദർശിക്കുകയും അവിടുത്തേക്ക് ഓക്സിജൻ സിലിണ്ടറുകൾ വാങ്ങി നൽകുവാനും അതിൽ ഓക്സിജൻ നിറച്ചും കൊടുക്കുകയും ചെയ്തു. അതോടൊപ്പം അവശ്യസാധാനങ്ങളായ ബെഡ്ഷീറ്റ്, മാസ്ക്, സാനിറ്ററി കൈയുറ, സാനിറ്റിസെർസ് എന്നിവയും എത്തിച്ചു.

പത്തനംതിട്ട മേഖല പി.വൈ.പി.എ ജോയിന്റ് സെക്രട്ടറിയും മല്ലപ്പള്ളി പി.വൈ.പി.എ പ്രസിഡന്റമായ ബ്ലെസ്സൻ മാത്യൂ, മല്ലപ്പള്ളി സെന്റർ സെക്രട്ടറി ജെറിന് ഈപ്പൻ, വൈസ് പ്രസിഡന്റമാരായ ജോയൽ കുര്യൻ, സാജൻ എബ്രഹാം, സംസ്ഥാന സമിതി അംഗം ജോയേഷ്, പബ്ലിസിറ്റി കൺവീനർ ആൽബിൻ, ലിബിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.