ഇന്നത്തെ ചിന്ത : നാം കെട്ടിയടച്ച തോട്ടം | ജെ. പി വെണ്ണിക്കുളം
ഉത്തമ ഗീതം 4:12 എന്റെ സഹോദരി, എന്റെ കാന്ത കെട്ടി അടച്ചിരിക്കുന്ന ഒരു തോട്ടം, അടച്ചിരിക്കുന്ന ഒരു നീരുറവു, മുദ്രയിട്ടിരിക്കുന്ന ഒരു കിണറു.
ഉത്തമഗീതം പുസ്തകത്തിൽ കാന്തയെ കെട്ടിയടച്ച തോട്ടത്തോട് ഉപമിച്ചിട്ടുണ്ട്. അവൾ കാന്തന് വേണ്ടി മാത്രമുള്ളവളാണ്. അവനിൽ നിന്നും അവളെ ആർക്കും മാറ്റിനിർത്തുവാൻ സാധിക്കില്ല. സാധാരണ ഗതിയിൽ തോട്ടം ദുഷ്ടമൃഗങ്ങളിൽ നിന്നും രക്ഷിക്കാറുണ്ട്. അതിനാൽ തന്നെ അതിനു വേലികെട്ടി സൂക്ഷിക്കുക പതിവാണ്. ഇതുപോലെ ദൈവത്താൽ സംരക്ഷിക്കപ്പെടുന്നവളാണ് തന്റെ സഭയും.
ധ്യാനം : ഉത്തമഗീതം 4, ഫിലിപ്യർ 1
ജെ പി വെണ്ണിക്കുളം




- Advertisement -