കവിത: അഴലിന്റെ ആഴങ്ങളിൽ | രാജൻ പെണ്ണുക്കര, മുംബൈ

എൻ ചിത്തമാം മലർവാടിയിൽ
വിരിയുന്നു ആശതൻ
പൂക്കളെന്നും.
എൻ മനഃതാരിൻ ഓർമ്മകൾക്ക്
പനിനീർപൂവിൻ മണമാണെന്നും..
പരിമളം തലോടി ഒഴുകിവരുന്നൊരു ഇളതെന്നലിൻ മൃതുസ്പർശനം എന്നിലേകുന്നു നാളെയിൻ നൽപ്രതീക്ഷകൾ…

നിൻ മുഖമൊന്നു കാണ്മാൻ
കൊതിച്ചിടുന്നെന്നുള്ളം
മഴക്കായി കാംഷിക്കും
വേഴാമ്പൽ പോലെന്നും…
നിൻപാദേ അണയുവാൻ
വാഞ്ചിയ്ക്കുന്നെന്മനം
മാൻ നീർത്തോടിനായി
ദാഹിക്കുംപോലെന്നും.
നിൻ മൃദുസ്വരമൊന്നു
കേൾക്കുവാൻ
കൊതിച്ചിടുന്നെന്നുള്ളം
എത്രനാളിനിയും
പാർത്തിടേണം
അക്ഷമനായി

എൻ മനോരഥങ്ങളിൽ
ഓടിയെത്തുന്നു…നിൻ
സ്വന്തനമാം വാക്കുകളെന്നും
എൻമനമാകെ തളരും വേളയിൽ
ഓർമ്മയിൽ തെളിയുന്നു
നിൻ കരുതലിൻ മൃതുസ്പർശനം

അഴലിന്റെ ആഴങ്ങളിൽ
മുങ്ങിതാണീടുന്നെന്മനം..
എന്നുള്ളം തെങ്ങുന്നു
മാനവരിൻ ദുർവിധി
ഓർത്തിന്ന്…
എന്നൊന്നു ലഭിച്ചിടും തെല്ലൊരാശ്വാസം
ഈഘോരമൃത്യുവിൻ
കരങ്ങളിൽനിന്നും….

വാരുധിയ്ക്കു സമമായ്
തീർന്നെന്മനമിന്ന്…
വൻഭീതിയിൻ തിരകൾ
അലറിയടിക്കുന്നു വിരാമമെന്യേ ..
പിന്നേയും എന്മനം
ചൊല്ലുന്നു മോദാൽ
എൻപേർ ചൊല്ലി
വിളിച്ചവനെന്നും
കൂടെയുണ്ടല്ലോ
അനുനിമിഷവും..

രാജൻ പെണ്ണുക്കര, മുംബൈ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.