ഇന്നത്തെ ചിന്ത : സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം | ജെ.പി വെണ്ണിക്കുളം

യാക്കോബ് 1:25 സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കി അതിൽ നിലനില്ക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ ആകും.

ഇവിടെ സ്വാതന്ത്ര്യത്തിന്റെ ന്യായപ്രമാണം ദൈവവചനമാണ്. റോമർ 8:2ൽ പൗലോസ് പറയുന്നത് “ജീവന്റെ ആത്മാവിന്റെ പ്രമാണം” എന്നാണ്. ഈ സ്വാതന്ത്ര്യം മനുഷ്യനെ അവന്റെ സ്വന്ത ഇഷ്ടപ്രകാരം വിടുകയല്ല; വചനാനുസരണം പ്രവർത്തിക്കുവാൻ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രിയരെ, ക്രിസ്തുവിൽ സ്വാതന്ത്ര്യം അനുഭവിക്കുന്നവർ എല്ലായ്പ്പോഴും സ്വതന്ത്രർ തന്നെയാണ്.

ധ്യാനം : യാക്കോബ് 1
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.