ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ അപ്പർ റൂം പ്രവത്തനങ്ങൾക്ക് പുതിയ നേതൃത്വം

ഷെറിൻ ബോസ്

ഖത്തർ: ക്രൈസ്തവ എഴുത്തുപുരയുടെ ഖത്തർ ചാപ്റ്ററിന്റെ പ്രാർത്ഥനാവിഭാഗമായ അപ്പർ റൂം പ്രവത്തനങ്ങൾ വിപുലമാകുന്നതിന്റെ ഭാഗമായി പുതിയ കമ്മിറ്റി രൂപീകരിച്ചു. 2018 ഒക്ടോബർ മാസത്തിൽ തുടക്കം കുറിച്ച ഈ പ്രവർത്തനം ഖത്തറിൽ കഴിഞ്ഞ വർഷങ്ങളിൽ വളരെ അനുഗ്രഹീതമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. 2020 – 2021 വർഷത്തിലേക്കുള്ള പ്രവർത്തനങ്ങൾക്ക് വിപുലമായ കമ്മിറ്റി രൂപീകരണത്തിനായി 12-09-2020 വൈകീട്ട് 6 മണിക്ക് സൂംമിലൂടെ ജനറൽ ബോഡി നടത്തപ്പെട്ടു. ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ വൈസ് പ്രസിഡന്റും, അപ്പർ റൂം ജനറൽ ജോയിന്റ് ഡയറക്ടറും, ഖത്തർ ചാപ്റ്റർ അപ്പർ റൂം കണ്‍വീണറുമായ വിൽസി എം ജോർജ്ജിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി മീറ്റിംങ്ങിൽ ജോയിന്റ് കൺവീനർ പ്രിൻസി ഷിജു കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും, മേരി രാജൻ ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിക്കുകയും യോഗം പ്രസ്തുത റിപ്പോർട്ടുകൾ പാസ്സാകുകയും ചെയ്തു.

തുടർന്ന് ക്രൈസ്തവ എഴുത്തുപുര അപ്പർ റൂം ജനറൽ എക്സിക്യൂട്ടീവ് ഡയറക്ടറായ ഷോളി വർഗ്ഗീസ് 2020-21 പ്രവർത്തനവർഷത്തെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.അപ്പർ റൂമിന്റെ പ്രവർത്തനങ്ങൾക്ക് 17 അംഗങ്ങൾ ഉൾപ്പെടുന്ന വിശാലമായ നേതൃത്വമാണ് പുതിയതായി നിയോഗിക്കപ്പെട്ടത്.
കൺവീനർ: ആൻസി അനീഷ്
ജോയിന്റ് കൺവീനേഴ്സ്: ശേബ കെൻ, ബെറ്റ്സി കെൻസൺ
കോർഡിനേറ്റർസ്: ഷാൻറ്റി റെജി, പ്രിൻസി ഷിജു, സ്നേഹ ഷോയ്, ബീന ഹെൻകുമാർ, ഡെയ്സി ജെയിംസ്, നിസ്സി വർഗ്ഗീസ്
കമ്മിറ്റി അംഗങ്ങൾ: ഷീന സുനിൽ, ഷേർലി ജോസ്, ബിന്ദു ബിജു, കൊറീൻ ഡിക്രൂസ്, ഷീബ എബി, മോനി ജെറി, വിമി തോമസ്, വിൽസി എം ജോർജ്ജ്.

ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ ഭാരവാഹികളായ പാസ്റ്റർ ഷിജു തോമസ് (പ്രസിഡന്റ്), ബൈജു ഏബ്രഹാം (സെക്രട്ടറി), ഷെറിൻ ബോസ് (മിഷൻ കോഓർഡിനേറ്റർ/ റിപ്പോർട്ടർ), റെജി കെ ബെഥേൽ (പബ്ലിസിറ്റി കൺവീനർ/ശ്രദ്ധ കോഓർഡിനേറ്റർ, റെന്നി ജെ വർഗീസ്(പ്രോഗ്രാം/ശ്രദ്ധ കോഓർഡിനേറ്റർ), ജസ്റ്റിൻ മാത്യു (ട്രഷ്വറാർ), ഷിനു കെ ജോയ് (മീഡിയ മാനേജർ), സൂസൻ ലൈജു (അപ്പർ റൂം കോർഡിനേറ്റർ) എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ അറിയിച്ചു. അവസാനമായി ക്രൈസ്തവ എഴുതപ്പുറ ഖത്തർ ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ഷിജു തോമസ് പുതിയ ഭാരവാഹികളെ കർത്തൃകരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിച്ചതിനുശേഷം ആശിർവാദത്തോടുകൂടെ യോഗം സമംഗളം പര്യവസാനിച്ചു.

-Advertisement-

You might also like
Comments
Loading...