ഇന്നത്തെ ചിന്ത : സുവിശേഷത്തെക്കുറിച്ചു ലജ്ജിക്കരുത് |ജെ പി വെണ്ണിക്കുളം
സുവിശേഷം നിമിത്തം അനേകം കഷ്ടങ്ങൾ സഹിച്ച വ്യക്തിയാണ് പൗലോസ്.ഫിലിപ്യ ജയിലിൽ കിടന്നു, തെസ്സലോനിക്യയിൽ നിന്നു അവനെ ഓടിച്ചു, ബരോവയിൽ നിന്നും ഒളിച്ചു കടത്തപ്പെട്ടു, അഥേനയിൽ പരിഹസിക്കപ്പെട്ടു, കൊരിന്തിലെ പ്രഭാഷണം യഹൂദന്മാർക്കു ഇടർച്ചയും യവനന്മാർക്കു ഭോഷത്വവുമായി തോന്നി. എന്നിട്ടും താൻ പറയുന്നു; “സുവിശേഷത്തെക്കുറിച്ചു എനിക്ക് ലജ്ജയില്ല”. മാത്രമല്ല സുവിശേഷം നിമിത്തമുള്ള കഷ്ടനഷ്ടങ്ങളിലും താൻ ലജ്ജിച്ചില്ല (2 തിമൊഥെയോസ് 1:12).
ഗിരിപ്രഭാഷണത്തിൽ യേശു പറയുന്നത് ശ്രദ്ധിക്കുക:
“എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ (മത്തായി 5:11,12).
ധ്യാനം : റോമർ 1
ജെ പി വെണ്ണിക്കുളം