ക്രൈസ്തവ എഴുത്തുപുര ബെറോഡാ യൂണിറ്റിന് തുടക്കമായി

ഗുജറാത്ത്‌ : ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത്‌ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഗുജറാത്തിലെ വിവിധ നഗരങ്ങളിൽ പ്രവർത്തനങ്ങൾ സ്വദേശികളുടെ ഇടയിൽ വിശാലപ്പെടുത്തുന്നതിന്റെ ഭാഗമായി, കേരളത്തിനു പുറത്തുള്ള ആദ്യത്തെ യൂണിറ്റ്‌ എന്ന നിലയിൽ ബറോഡ യൂണിറ്റ് രൂപീകരിച്ചു. ഗുജറാത്ത് ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ഷിബു മാത്യുവിന്റെ അധ്യക്ഷതയിൽ കെ.ഇ ജനറൽ സെക്രട്ടറി ഡാർവ്വിൻ വിൽസൺ ബറോഡ യൂണിറ്റിനെ അനുഗ്രഹിച്ചു പ്രാത്ഥിച്ചു.

post watermark60x60

യൂണിറ്റ്‌ രക്ഷാധികാരികളായി കാനുഭായി പട്ടേൽ, ഫ്രാൻസിസ്‌ മക്വാൻ, പാസ്റ്റർ റോജി.വി ഐസക്ക്‌ (യൂണിറ്റ്‌ പ്രസിഡന്റ്),
ഷൈലേന്ത്ര സക്സേന( വൈസ്‌ പ്രസിഡന്റ്‌) ജെസ്റ്റിൻ വർഗ്ഗീസ്‌(സെക്രട്ടറി) ഹാസ്മുഖഭായി ക്രിസ്റ്റൻ (ജോയിന്റ് സെക്രട്ടറി), ജോളി ജോയി ( ട്രഷറാർ), നിസ്സി ജോർജ്ജ്‌ ( അപ്പർ റൂം), ജെഫിൻ ജോയി (ശ്രദ്ധ), വിക്രാന്ത്‌ എം.സിൻഹ( മീഡിയാ), സന്തോഷ്‌ ജോർജ്ജ്‌, നന്തുഭായി സാവിജിഭായി എന്നിവരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. തുടർന്നും 33 ജില്ലകൾ ഉള്ള വിശാല ഗുജറാത്തിൽ കെ.ഇ യുടെ പ്രവർത്തന വിശാലതയ്ക്ക്‌ വേണ്ടി ഏവരുടേയും പ്രാർത്ഥന ആവശ്യപ്പെടുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like