തുടർക്കഥ : നരകവാതിലില്‍ ഒരു രക്ഷാപ്രവര്‍ത്തനം !(ഭാഗം -5 ) |സജോ കൊച്ചുപറമ്പിൽ

തെളിഞ്ഞു കിടന്ന നീലാകാശം പെടുന്നനെ കാര്‍മേഘം മൂടി അന്തരീക്ഷമാകെ മൂകമായോരു അവസ്ഥപോലെ ആയി ഉപദേശിയുടെ മനസ്സ് ,
നേരം നന്നെ വൈകിയിരിക്കുന്നു നാളെ ഞായറാഴ്ച്ച ആണ് സഭാ ആരാധന നടക്കെണ്ടുന്ന ദിവസം.
ഒട്ടും വൈകാതെ ഉപദേശി ഉറക്കത്തിലേക്ക് വഴുതി വീണു പുലര്‍ച്ചെ അഞ്ചാംമണിനേരം പതിവുപോലെ എണീറ്റിരുന്ന് ബൈബിള്‍ ധ്യാനം ആരംഭിച്ചു ,
ഇന്ന് സഭാ ആരാധനയില്‍ പ്രസംഗിക്കേണ്ട വിഷയം തയ്യാറാക്കണം ധ്യാനിച്ചു കോണ്ടിരിക്കെ മഹാപുരോഹിതന്‍മാരുടെ അധികാര പത്രം വാങ്ങി ക്രിസ്തുശിഷ്യന്‍മാരുടെ ഉന്‍മൂലനം ലക്ഷ്യമിട്ട് ഇറങ്ങിതിരിച്ച ഒരു ശൗലിന്റെ കഥ തന്റെ മുന്നിലൂടെ പാഞ്ഞു ,
അന്ന് അനന്യാസ് എന്നോരു ശിഷ്യനിലൂടെ ദൈവം ശൗലിനോട് ഇടപെട്ട് അവനില്‍ രൂപാന്തരം വരുത്തി അവനെ പൗലോസാക്കി മാറ്റിയ മാനസാന്തരം,
” അല്ലയോ ക്രിസ്തുശിഷ്യ …..
നിന്നെ ഒരുവന്‍ ഉപദ്രവിച്ചെങ്കില്‍ അവന് എതിരായോരു പ്രാര്‍ത്ഥനയ്ക്ക് സ്വര്‍ഗ്ഗത്തില്‍ സ്ഥാനമില്ല ….
ഒരുവന്റെ തകര്‍ച്ച അല്ല നിന്നിലൂടെ നടക്കെണ്ടത് ,
പകരം ജീവിതത്തില്‍ തകര്‍ന്നു പോയ ഒരുവന്റെ വളര്‍ച്ചയ്ക്ക് ആവട്ടെ നിന്റെ പ്രാര്‍ത്ഥനയും, പ്രസംഗങ്ങളും ,പ്രവര്‍ത്തിയും .
പണ്ടെങ്ങോ മഹാപുരോഹിതനായ സെഖര്യാവിനോട് സംസാരിച്ച അതെ ദൂതന്റെ ശബ്ദം ആ ആലയത്തിനുള്ളില്‍ മുഴങ്ങിക്കേട്ടു. വൈദ്യുതി നിലച്ച അന്തരീക്ഷത്തില്‍ പെട്ടന്ന് ആരോ മെഴുകുതിരിക്ക് ദീപം പകര്‍ന്നതുപോലോരു അനുഭവം ,
അല്പനേരം കൂടി മുട്ടിന്‍മേല്‍ ഇരുന്ന് പ്രാര്‍ത്ഥിച്ച ശേഷം ഉപദേശി അന്നത്തെ ആരാധന നയിച്ചു .
എല്ലാം കഴിഞ്ഞ് അവസാനം മറിയാമ്മ ഉപദേശിയുടെ അടുത്തേക്ക് എത്തി പോട്ടികരഞ്ഞു ,
” ഉപദേശി എന്നോടു ക്ഷമിക്കണം….
ഇങ്ങനെ ഒക്കെ സംഭവിക്കുമെന്ന് ഞാന്‍ കരുതിയില്ല..അവനെ ഇനി ദൈവത്തിനു പോലും വേണ്ടായിരിക്കും,
നശിക്കട്ടെ അവന്‍ നശിക്കട്ടെ നാടിനും വീടിനും ഗുണമില്ലാത്തവനോക്കെ നശിക്കുന്നതാണ് നല്ലത് ..,
ഉപദേശി മറിയാമ്മയോട്
” എന്താ സഹോദരി ഈ പറയുന്നത്..??
പാപികളെ തേടിയല്ലേ കര്‍ത്താവു ഭൂമിയില്‍ വന്നത് ..?
മോനെ നമുക്ക് തിരിച്ചു കോണ്ടു വരാമെന്നെ.. ദൈവത്തിന് അസാധ്യമായി ഒന്നും ഇല്ലെല്ലോ?? അതുവരെ ഉപദേശിക്ക് മനസ്സിലുണ്ടായിരുന്ന വൈരാഗ്യം എല്ലാം ക്രിസ്തുവിന്റെ സ്നേഹത്തിനു മുന്‍പില്‍ ഒഴുകി മാറിയ നിമിഷം, അന്ന് ആ പ്രായം ചെന്ന കണ്ണുകള്‍ക്ക് എന്നത്തെയുംകാള്‍ പ്രകാശം ഉണ്ടായിരുന്നു, ഒഴുകിയ കണ്ണുനീര്‍ സാരി തുമ്പില്‍ തുടച്ചുനീക്കിയ ശേഷം സഭാഹാള്‍ വിട്ടു പുറത്തെക്ക് ഇറങ്ങിയ മറിയാമ്മയുടെ മനസ്സില്‍ എന്തോ ഒരു പ്രത്യാശ ഉണ്ടായിരുന്നു !

തുടരും..
സജോ കൊച്ചുപറമ്പിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.