ഇന്നത്തെ ചിന്ത : ദൈവത്തിന്റെ വചനത്തിനു ജീവനുണ്ട് |ജെ.പി വെണ്ണിക്കുളം
ദൈവവചനത്തിനു വ്യക്തിത്വം കല്പിക്കുന്ന പദങ്ങളാണ് എബ്രായ ലേഖനം നാലാം അധ്യായത്തിൽ കാണുന്നത്. അതു ജീവനും ചൈതന്യവുമുള്ളതാണ്. ഏതു കാലഘട്ടത്തിലും വചനം അതിന്റെ പ്രവർത്തി ചെയ്യുന്നുണ്ട്. മനുഷ്യ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാൻ വചനത്തിനു കഴിയും. അവന്റെ ലക്ഷ്യം, ആഗ്രഹം, ഉദ്ദേശ്യം, ഇച്ഛ എന്നിവ എന്തെന്ന് വചനത്തിനു മുന്നിൽ വെളിപ്പെട്ടുവരും. മൂർച്ചയുള്ള വാളുപോലെ അതു ഹൃദയത്തെ കീറിമുറിക്കും; മാലിന്യങ്ങൾ നീക്കി ശുദ്ധീകരണം നടത്തുകയും ചെയ്യും. പ്രിയരെ, വചനം തള്ളിക്കളഞ്ഞവരാണ് യിസ്രായേൽ. അതിനാൽ അവർക്ക് വാഗ്ദത്ത ദേശം നഷ്ടമായി. വചനം പാപിയുടെ ഹൃദയത്തിനു രൂപാന്തരം വരുത്തുന്നു. അപ്പോൾ തന്നെ വിശ്വാസിയെ ശാസിക്കുകയും ഗുണീകരിക്കുകയും ചെയ്യുന്നു.
ധ്യാനം: എബ്രായർ 4
ജെ.പി വെണ്ണിക്കുളം