കവിത: “ഭക്തനാം ദാനിയേലിൻ ദൈവരക്ഷ” | ജിസ്ന സിബി, കുവൈറ്റ്‌

ബാബേലിൻ രാജാവാം നെബുക്കദ്‌നേസരിൻ
കോവിലിൽ പാർത്തോനാമൊരു
സ്വപ്ന വ്യാഖ്യാനി..
ഉൽകൃഷ്ടമാനസമുള്ളോരിവനോ,
അരചനിൻ -വിശ്വസ്തൻ.
യൂദാപുത്രലിലൊരു യിസ്രായേല്യൻ,
ബെൽത്ശസ്സരെന്ന അപരനാമധാരിയാം,
ദാനിയേൽ!
സർവ്വേശ്വരനിൻ ആശിസ്സിനാൽ വിളങ്ങീ ,
വിശിഷ്ടനായ് ദേശാധിപരിലുമുന്നതെ.
കാലത്തിൻഘടികാര ചക്രം കുതിച്ചു
നീങ്ങി;

post watermark60x60

അന്നൊരുനാൾ രാജ്യത്വമേറി മേദ്യനാം-
ദാര്യവേശ്..
തിരുമനസ്സിൻ പ്രിയനാം, ദാനിയേലിനന്ത്യം
കുറിക്കുവാനൊന്നിച്ചു
വിരോധികൾ; കുറ്റമതൊന്നുമേ –
കണ്ടെത്തുവാനായതില്ലെന്നതത്ര-
യുമാശ്ചര്യം !

ഒത്തുകൂടിയധിപന്മാരൊന്നടങ്കം,
നിശ്ചയിച്ചൂ നവ- ശീഘ്രരാജനിയമത്തിനായ്.
ചെന്നുണർത്തിയിങ്ങനെ,രാജാവി-
നോടാവലായ് !
കല്പനാവിളമ്പരമേകുവിൻ തിരുമേനി,

Download Our Android App | iOS App

പ്രജകളേവരുമർപ്പിച്ചീടട്ടെയപേക്ഷ-
കളെന്തുമേ
മൂന്നു-പത്തു ദിനങ്ങളാകവേ രാജാവി-
നോടായ്,
ദേവസന്നിധെ പ്രാർത്ഥിപോരാരാകിലുമേ,
തകർത്തിടുവിൻ ക്ഷണത്തിൽ,
കേസരികളാൽ !

ദൃഢമായുറപ്പിച്ചൂ-രാജനാ, വിരോധ
കല്പനാരേഖ
മേദ്യ -പാർസി നിയമത്തിനൊത്തപ്പോൽ..
പ്രാർത്ഥനാവീരനാം തത്പരനോ ,
പതിവുപോൽ പ്രണമിച്ചൂ ദൈവ
സന്നിധെ!

കുറ്റം ചുമത്തിയവരൊട്ടാകെയെത്തി-
സവിധെയുണർത്തിച്ചു,
രാജനാം പ്രീതനിൻ ദൈവഭക്തി..
കല്പനാലംഘനം ചെയ്തുപോയതെൻ-
പ്രിയ ദാനിയേലെന്നോർത്തു ദു:ഖിതനായി-
രാജൻ..

ഹൃത്തടം തുടിച്ചു ! ഭക്തനിൻ രക്ഷക്കായ്,
മാറ്റുവാനാവതില്ല രേഖകളെന്നൂ-
നിനച്ചു കുണ്ഠിതനായി രാജ !
ഇട്ടുകളഞ്ഞവർ ഭക്തനെയത്രയും-
ത്ധടുതിയിലാഭീമമാം സിംഹഗഹ്വരെ !

രക്ഷിച്ചീടും ദൈവമെന്നൊരാശ്വാസ
വാക്കിനാലേ തൻ
മോതിരത്താൽ വാതിൽക്കല്ലു
മുദ്രയിട്ടൂ- പ്രഭു.
ഭക്ഷണം വെടിഞ്ഞൊരാവേളയിൽ
നിദ്രയും വിട്ടുപോയി,
ആകുലനായതികാലേ ഓടിയെത്തിയാ
ഗുഹാമുഖേ !

ദാനിയേലിൻ ദേവൻ,കാക്കുവാൻ
പ്രാപ്തനായോയെന്നാരാഞ്ഞനേരം,
മൃഗരാജനിൻ വായെയടപ്പിച്ച സൃഷ്ടാവിൻ,
ശക്തിയെ വാഴ്ത്തി ഭക്തൻ
അരചനിനാജ്ഞയാൽ ഭക്തനെ-
മോചിക്കവേ ,

പഴിയിട്ടാ കൂട്ടരിൻ പുത്രകളത്രാദിയെ
സിംഹ-ഗുഹാന്തരേയിട്ടതും ദൈവനീതി !
സർവ്വ വ്യാപിയിനത്ഭുതം പുകഴ്ത്തീ ,
സന്തോഷചിത്തനായാ പ്രഭു….

മാലോകരെ, വന്ദിച്ചീടിൻ ! സോദരരെ,
കേട്ടോളിൻ !
ദാനിയേലിൻ ദൈവം , നമ്മുടെ ദേവൻ..
അത്ഭുതം ചെയ്യുന്ന സർവ്വശക്തൻ..
വല്ലഭനാം ‘യാഹ്’ തന്നെയെന്നുമേ
സത്യദൈവം!
ഭക്തരിൻ രക്ഷക്കായ്, ജീവപര്യന്തം
സഹായകൻ !!

ജിസ്ന സിബി, കുവൈറ്റ്‌

-ADVERTISEMENT-

You might also like