ഇന്നത്തെ ചിന്ത : ശാരീരിക ബലഹീനതയിലും കൂടെനിന്ന വിശ്വാസികൾ | ജെ.പി വെണ്ണിക്കുളം

2 കൊരിന്ത്യർ 12ൽ പൗലോസിന് ജഡത്തിൽ ഒരു ശൂലം ഉണ്ടായിരുന്നതായി വായിക്കുന്നുണ്ടല്ലോ. സുവിശേഷം നിമിത്തം താൻ നേരിട്ട പീഡകൾ നിരവധിയായിരുന്നു. തത്ഫലമായി തനിക്കു ഗലാത്യയിൽ തങ്ങേണ്ടി വന്നു (അപ്പൊ.16:6). രോഗാവസ്ഥയിലായിരുന്ന തന്നെ അങ്ങേയറ്റം ശുശ്രൂഷിക്കാനും സ്നേഹിക്കാനും ഗലാത്യർക്കു കഴിഞ്ഞു. അതു തികച്ചും മാതൃകാപരമായ പ്രവർത്തിയാണ്. പ്രിയരെ, ദൈവദാസന്മാരെ ശുശ്രൂഷയിൽ സഹായിക്കാനും പിന്തുണയ്ക്കാനും അവരുടെ ആവശ്യങ്ങളിൽ സഹായിക്കാനും ഒരു പ്രാദേശിക സഭയ്ക്ക് കടപ്പാടുണ്ട്. അവർ കടന്നുപോകുന്ന ശാരീരിക, മാനസിക അവസ്ഥകൾ ഒരുപക്ഷേ പങ്കുവച്ചില്ല എന്നുകരുതി അവർക്ക് പ്രശ്നങ്ങൾ ഇല്ല എന്നു വരുന്നില്ല. എങ്കിലും അതു അറിഞ്ഞു അവരെ കൈത്താങ്ങുവാൻ സഭയ്ക്ക് കഴിയേണം. അവർ ഒരിക്കലും ഞരങ്ങിക്കൊണ്ടു ശുശ്രൂഷിക്കാൻ ഇടവരരുത്. അതു സഭയ്ക്ക് നന്നല്ല. പ്രത്യേകിച്ച്, അവരിൽ രോഗികളായുള്ളവരെ പ്രത്യേകം കരുതുവാനും സഹായിക്കുവാനും സഭയ്ക്ക് ഉത്തരവാദിത്വമുണ്ട്. ദൈവത്തിന്റെ പ്രതിപുരുഷന്മാരായാണ് അവർ ഒരു ദേശത്തു ആയിരിക്കുന്നത്. ആ മാന്യതയിൽ വേണം അവരോടു ഇടപെടാൻ.

ധ്യാനം: ഗലാത്യർ 4
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.