തുടർക്കഥ ( ഭാഗം 2): നരകവാതിലില്‍ ഒരു രക്ഷാപ്രവര്‍ത്തനം ! സജോ കൊച്ചുപറമ്പിൽ

പ്രായം ഏറെ ചെന്ന് നരകയറിയ ഒരു കുറിയ മനുഷ്യന്റെ ആത്മവിശ്വാസത്തോടെ ഉള്ള ചോദ്യത്തിന് പ്രതീക്ഷ ഏതും ഇല്ലാതെ മറിയാമ്മ സമ്മതം മൂളി ,
അടുത്ത ദിവസം സൂര്യന്‍ ചക്രവാളത്തില്‍ മറഞ്ഞപ്പോള്‍ ഉടുത്തോരുങ്ങി അല്പം പഴകിയ ഒരു ജുബായും ഇട്ട് ഒരു ബൈബിളും കക്ഷത്തിലേന്തി മറിയാമ്മയുടെ വീട്ടിലേക്ക് ഉപദേശി നടത്തം ആരംഭിച്ചു,
വഴിയിലൂടെ ജോലികഴിഞ്ഞു മടങ്ങുന്ന തൊഴിലാളികള്‍ മുന്‍പരിചയം ഇല്ലാത്ത പുതിയ ഉപദേശിയെ അടിമുടി
നോക്കുന്നുണ്ടായിരുന്നു,
വഴിക്കുവെച്ച് സഭാവിശ്വാസി ആയ കുഞ്ഞൂഞ്ഞ് ഉപദേശിക്ക് ഒപ്പം ചേര്‍ന്നു
അവരിരുവരും ആ മലയോര നാടിനേയും, അവിടുത്തെ മനുഷ്യരെയും ,
അവരുടെ ചുറ്റുപാടുകളെയും, വിശ്വാസങ്ങളെയും പറ്റി സംസാരിച്ചുകൊണ്ട് നടന്നു നീങ്ങി .
ഒടുവില്‍ റോഡിന്റെ വലതുവശത്തായി കുത്തനെ നിരന്നു കിടക്കുന്ന കല്പടവുകള്‍ മറികടന്ന് വെള്ള മണല്‍വിരിച്ച കുമ്മായം പൂശിയ ഒാടിട്ട ഒരു മനോഹരമായ വീടിനു മുന്‍പില്‍ എത്തി ,
വീടിന്റെ വിശാലമായ വരാന്തയിലേക്ക് നടന്നു കയറുമ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി
ആരാ അത് ??????
എന്തു വേണം????
ഗൗരവം നിറഞ്ഞ ഘനഗംഭീരമായ ശബ്ദം എളിയ ഉപദേശിയുടെ ഉള്ളില്‍ ഒരു കൊള്ളിയാന്‍ പോലെ പാഞ്ഞു,
തിരിഞ്ഞു നോക്കുമ്പോള്‍ കുഞ്ഞൂഞ്ഞ് ആലിലപോലെ നിന്നു വിറയ്ക്കുന്നു ,
കുഞ്ഞൂഞ്ഞിനു പിറകില്‍ മെലിഞ്ഞ് വിരൂപമായോരു മനുഷ്യന്‍ നില്ക്കുന്നു,
ചുവന്നു തുടുത്ത കണ്ണുകള്‍ അയാളിലെ ലഹരിയുടെ അളവ് വിവരിക്കുന്നതായിരുന്നു, അയാളില്‍ നിന്നും മദ്ധ്യത്തിന്റെ രൂക്ഷഗന്ധം ആ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നുണ്ടായിരുന്നു.

” ഞാന്‍ നിങ്ങളുടെ സഭയില്‍ പുതുതായി
വന്ന ഉപദേശിയാണ് ,
ഭവനസന്ദര്‍ശനത്തിന് ഇറങ്ങിയതാ..”

ഉപദേശി പറഞ്ഞു നിര്‍ത്തുന്നതിന് മുമ്പേ അയാള്‍ അലറി

“ഇറങ്ങെടോ എന്റെ വീട്ടില്‍ നിന്ന്”

തുടരും !

സജോ കൊച്ചുപറമ്പിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.