സി.ബി.എസ്.ഇ പ്ലസ്ടു റിസള്‍ട്ട്: മികച്ച വിജയവുമായി ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍

ദോഹ: സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷയില്‍ ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് മികച്ച വിജയം. നൂറു ശതമാനം വിജയമാണ് ഇന്ത്യന്‍ സ്‌കൂളുകള്‍ നേടിയത്.

എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍, ഭവന്‍സ് സ്‌കൂള്‍, ബിര്‍ള പബ്ലിക് സ്‌കൂള്‍, ശാന്തിനികേതന്‍, ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ അഭിമാനകരമായ വിജയമാണ് കൈവരിച്ചിരിക്കുന്നത്.

ബിര്‍ള പബ്ലിക് സ്‌കൂളില്‍ 281 വിദ്യാര്‍ത്ഥികളും ശാന്തിനികേതനില്‍ 81, എം.ഇ.എസില്‍ 499 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷ എഴുതിയത്. ഭവന്‍സ് സ്‌കൂളില്‍ സയന്‍സില്‍ ഗൗതം എം. പ്രേംചന്ദ് 95.8ശതമാനം മാര്‍ക്ക് നേടി സ്‌കൂളില്‍ ഒന്നാമതെത്തി. ക്രിസ്റ്റോ ബിജു 94.6 ശതമാനവും തീക്ഷിക 94 ശതമാനവും മാര്‍ക്ക് നേടി. കൊമേഴ്സില്‍ കരുണ്‍ സാം 85% മാര്‍ക്ക് നേടി ഒന്നാമതെത്തി. ഫിദ സമീര്‍ 84.2ശതമാനം മാര്‍ക്ക് നേടി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading