കെ.റ്റി.എം.സി.സിയും ഹാർവെസ്റ്റ് ടിവിയും ക്രമീകരിച്ച ചാർട്ടേഡ് വിമാനം നാട്ടിലെത്തി ചേർന്നു

കൊച്ചി: കുവൈറ്റ് പ്രവാസികളുടെ മടക്കയാത്രയ്ക്കായി കെ.റ്റി.എം.സി.സിയും ഹാർവെസ്റ്റ് ടിവിയും സംയുക്തമായി ക്രമീകരിച്ച ചാർട്ടേഡ് വിമാനം സുരക്ഷിതമായി നാട്ടിലെത്തി ചേർന്നു. കോവിഡ് ലോക്ക്ഡൗൺ അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിൽ കുവൈറ്റിൽ നിന്ന് ഇന്ത്യയിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കയാണ് കുവൈറ്റ് ടൗൺ മലയളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.റ്റി.എം.സി.സി)ന്റെ നേതൃത്വത്തിൽ ഹാർവെസ്റ്റ് ടിവി, കുവൈറ്റ് എയർവെയ്‌സ്, കുവൈറ്റ് ഗൾഫ് സർക്കിൾ കമ്പനി, എന്നിവരുമായി ചേർന്ന് ചാർട്ടേഡ് ഫ്‌ളൈറ്റുകൾ കൊച്ചിക്കും തിരുവനന്തപുരത്തിനും അയക്കുവാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തത്.

കോവിഡ് കാലയളവിൽ കെ.റ്റി.എം.സി.സി. വ്യത്യസ്ഥ തലങ്ങളിൽ ജനോപകാര പ്രവർത്തനങ്ങളിൽ സജ്ജമായിരുന്നു.

സാൽവേഷൻ ആർമിയുമായി സഹകരിച്ച് ഫുഡ് കിറ്റുകളും സാമ്പത്തിക ബുധിമുട്ടനുഭവിക്കുന്നവർക്ക് ഒരു മാസത്തെ ഭക്ഷണ ചെലവും നൽകിയിരുന്നു. നാട്ടിലേക്ക് പോകാൻ ബുധിമുട്ടനുഭവിക്കുന്നവർക്കായി ക്രമികരിക കൊച്ചിയിൽ എത്തി ചാർട്ടേഡ് വിമാനത്തിൽ 195 യാത്രക്കാർ ആയിരുന്നു ഉണ്ടായിരുന്നത്‌. മുഴുവൻ യാത്രക്കാർക്ക് ഭാഗികമായും ആവശ്യമുള്ളവർക്ക് പൂർണ്ണമായും സഹായം നൽകി.

ഈ ഉദ്യമത്തിനായ് സഹകരിച്ച നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ചെയർമാൻ പാസ്റ്റർ ഇമ്മാനുവേൽ ഗരീബ്, ഹാർവെസ്റ്റ് ടെലിവിഷൻ, കുവൈറ്റ് ഗൾഫ് സർക്കിൾ എം.ഡി ജോർജ് വർഗീസ്, സഫീന എം.ഡി. ജെയിംസ് മാത്യു, യു.എ.ഇ എക്സേഞ്ച്, യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പ് (യു.പി.എഫ്.കെ) കൺവീനർസായി പ്രവർത്തിച്ച അജോഷ് മാത്യു, റ്റിജോ സി.സണ്ണി തുടങ്ങി ഏവർക്കും എം.വി.വർഗ്ഗീസ് (പ്രസിഡൻ്റ്), റോയി കെ. യോഹന്നാൻ (സെക്രട്ടറി) എന്നിവർ നന്ദി അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.