കവിത: കാല്പനികമീ ലോകബന്ധം | ഓമന സജി

1.കണ്ണീർ തുള്ളിയിൽ കദനത്തിൻ
ഘനമറിയുവോൻ
കരളിലമരുംനെടുവീർപ്പിൻ ഭാവമറി-
യുവോൻ
കൽമനമില്ലാത്ത സ്നേഹസ്വരൂപൻ
തൻ
കരം നീട്ടിയൊപ്പുമേ നിൻ കണ്ണീർ
മുറ്റുമായ്

2.കരൾനൊന്തു കരയുംനേരത്തു ചാരേ
കരുണയോടെത്തുമെൻ പ്രേമകാന്ത

കവിളിൽതലോടി ആശ്വാസമേകും
കരളിൽ നിമജ്ഞമാം സ്നേഹ
വായ്പാൽ
3.കണ്ടില്ലെന്നു നടിക്കും മനുജർനിൻ
വേദന
കർമ്മനിരതരായ് ഒാടിയകലവേ
കാല്പനികമീ ലോകബന്ധമെന്ന-
റിഞ്ഞു
കാൽവറി നാഥനിലാശ്രയം പുതു
ക്കിടാം

4.കരിഞ്ഞമരുമൊരുനാളീ ലോകസുഖ
ങ്ങൾ
കരുതുമെന്നുരച്ചോരും കടന്നുപോം
കാലത്തിൻ യവനിക കടന്നിടും
നീയും
കണ്ണീർതുള്ളിയാൽ മൊഴിചൊല്ലുമീ
ലോകം നിനക്കായ്

5.കർത്തൻ കരത്തിലർപ്പിച്ചിടിൽ
ഇന്നു നീ
കരുതിടും നിനക്കായൊരു നിത്യ
കാലം
കർത്തനോടൊപ്പം വസിച്ചിടാം യുഗ
കാലം
കണ്ണീരകന്നൊരാ സ്വർഗ്ഗദേശെ.

ഓമന സജി

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading