ഇന്നത്തെ ചിന്ത : യേശുവിന്റെ ചൂടടയാളം വഹിക്കുക | ജെ.പി വെണ്ണിക്കുളം

ക്രിസ്തുവിന്റെ അടിമയാകയാൽ ആരും തന്നെ ന്യായപ്രമാണത്തിന്റെ അടിമയാക്കരുത് എന്നു പൗലോസ് പറയുകയാണ്. മാത്രമല്ല നിങ്ങളാരും ന്യായപ്രമാണത്തിന്റെ അടിമകൾ ആകരുതെന്നും പറയുന്നു. ‘Stigma’ എന്ന ഗ്രീക്ക് പദമാണ് ചൂടടയാളത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ചുട്ടുപഴുപ്പിച്ച ലോഹങ്ങൾ കൊണ്ടു ശരീരത്തിൽ ഉണ്ടാക്കുന്ന പാടുകളാണ് ഈ ചൂടടയാളം. പൗലോസിന്റെ ശരീരത്തിലെ പാടുകൾ ലോഹം കൊണ്ടു ചുട്ടുപഴുപ്പിച്ച പാടുകൾ അല്ല; പ്രത്യുത, ക്രിസ്തുവിനുവേണ്ടി സഹിച്ച ദണ്ഡനങ്ങൾ അത്രെ. യേശുവിന്റെ അടിമയായ തനിക്കു ആ ചൂടടയാളം ഉള്ളിടത്തോളം ആരെയും പേടിക്കേണ്ടതില്ല എന്നു താൻ തിരിച്ചറിയുന്നു. പ്രിയരെ, നമുക്ക് വേണ്ടി കഷ്ടത അനുഭവിച്ച കർത്താവിനുവേണ്ടി നാം എന്തെങ്കിലും പ്രയാസം അനുഭവിച്ചാൽ അതിൽ അഭിമാനിക്കേണം.

ധ്യാനം: ഗലാത്യർ 6
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.