കവിത: മിസ്രയീമ്യ ബാധകൾ | ഓമന സജി

1. വൃദ്ധനാം മോശെ എത്തി തൻ വടിയുമായ്
ദുഷ്‌ടനാം ഫറവോനിൻ രാജസദസ്സിൽ
ഞാനാകുന്നവനിൻ അധികാരമേന്തി
കല്പിച്ചവൻ വിട്ടയക്ക എൻ ജനത്തെ

2. മൗഢ്യമീ ജല്പനമെന്നോർത്തു തേർത്തു മന്നൻ
ഞാനാകുന്നവനിൻ അധികാരമെ
ന്തഹോ
വിട്ടില്ല മോശെ എള്ളോളവും നിശ്ശങ്കം
ഇട്ടവൻതൻ വടി ഇറ്റുനീളമാം സർപ്പ
മായ്

3. കാട്ടിയവൻ ദൈവത്തിനൽഭുതങ്ങ
ളൊന്നൊന്നായ്
നിഷ്ഠുരം എബ്രായനിണം ചിന്തു
മരികളെ
നിർദ്ദയം_ചോരയാൽ_ദാഹമടക്കിച്ചു
ജലപാന വിഹീനമാവതെങ്ങനെ
അവർ ദിനം

4. പട്ടുമെത്തമേൽ ശയിപ്പവനേകി
ശരശയ്യയാം *തവളയെ* നിയതം
നൃത്തമാടുമതിൻ താരാട്ടിനാൽ
നിദ്രാവിഹീനമായിതല്ലോ നിശ്ശിതം
നിശ

5. കിരീടമൂരി നിലത്തെറിഞ്ഞു മന്നൻ
സഹിപ്പാവതോ പേൻ കടിയെന്തു
കഷ്ടം!
കണ്ണിൽ കടിക്കുന്നു ചെവിയിലിറ-
ങ്ങുന്നു
തോഴികൾതൻ കൈകളും കുഴഞ്ഞി-
ടുന്നയ്യോ

6.ആജ്ഞക്കായ്തുറക്കും മന്നന്റെ
വായിലും തത്തിക്കളിച്ചു നായീച്ച
അയ്യയ്യോ! കേമൻ ഒരുവിധമരുളി
കൊണ്ടുപോകനിൻ ജനത്തെ മരുഭൂമിയോളം

7.ഒരുവിധം ബാധയൊഴിഞ്ഞുടൻ
ഫറവോനിൻ ചിത്തമിരുണ്ടു വീണ്ടും
മൂഢാ! നിൻമനം എന്തേകടുക്കുന്നു
ദൈവപ്രവർത്തികൾ തീരായ്കയാ-
ലോ

8. മൂകമായ് മൃഗങ്ങളും കേണുപറഞ്ഞു
വിട്ടയക്ക നീഅത്യുന്നതൻ പുത്രരെ
വ്യാധിയാൽ ഞങ്ങൾ ചത്തൊടു-
ങ്ങുമ്പോഴും
ഗോശെനിൻ പശുക്കൾ ഉല്ലസിപ്പൂ

9. അടുപ്പിലെ വെണ്ണീർ പുണ്ണായ് മാറി
കേഴുന്നു രാജനുംഅരജനുമൊന്നു
പോൽ
വൈദ്യനെ വിളിപ്പാനോടുന്നൊരുവൻ
വൈദ്യനോ തൻപുണ്ണു നോക്കിക്കര
യുന്നു.

10. മൊട്ടത്തലയിൽ തട്ടിത്തെറിക്കും
കന്മഴയിൻ ഘനത്താൽ കേഴുന്ന-
യ്യോ ജനം
തിമിർത്തിറങ്ങും വർഷമായ് അഗ്നി
യോ
നക്കിത്തുടച്ചു വൃക്ഷലതാദിയേവം

11. വെട്ടിയെടുത്തു ഹരിതമാമൊക്കെയും
വെട്ടുക്കിളി യിൻ കേളീഹലത്തിൽ
എന്നിട്ടും കഠിനനായ് ദുഷ്ടനാം
ഫറോ
ബാധകൾ രണ്ടെണ്ണം ശേഷിപ്പതല്ലോ

12. ഇരുട്ടിൽ തപ്പി നിലംപൊത്തുമൊരു
വൻ
അവനെ തട്ടി ഉരുളുവരുമെത്രയോ
പട്ടിണി പൈദാഹമറിഞ്ഞു മൂന്നാൾ
പട്ടാഭിഷേകം ഏറ്റകുമാരനും

13. എബ്രായ തായയിൻ രോദനംകേട്ട-
വൻ
സംഹരി ച്ചരികൾതൻ പ്രഥമഫല
ത്തെയും
ശിക്ഷകൾ പത്തും നടപ്പാക്കിയവൻ
പൂർത്തിയാക്കി തൻപ്രതികാരവർഷം

14. കിട്ടേണ്ടതു കിട്ടാതെ അടങ്ങില്ലെ-
ന്നൊ നീ
വിനയത്താൽ വിനയെയകറ്റുകു-
ത്തമം
ഉന്നതൻ പ്രതികാരമേറ്റു തീർപ്പാൻ
പ്രാണീ നിനക്കെന്തു ത്രാണിയുള്ളൂ

ഓമന സജി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.