കഥ: അടിമ | രഞ്ചിത്ത് ജോയി കീക്കൊഴൂർ

ബ്ലസ്സെനച്ചനെക്കുറിച്ചു ഞാൻ പരിചപ്പെടുത്താെതെ തന്നെ എല്ലാവർക്കും അറിയമെല്ലോ . നമ്മുടെ യൂത്തിൻ്റെ ഡിസ്ട്രിക്ക് പ്രസിഡൻ്റും നമ്മുടെ എല്ലാം എല്ലാമായിരിക്കുന്ന പ്രിയ ബ്ലസ്സൻ അടുത്ത സോണൽ പ്രസിഡൻറ് ആകുമെന്ന് എന്ന് നമുക്കെല്ലാവർക്കും അറിയാം യൂത്ത് മീറ്റിംഗ് സംഘടിപ്പിച്ച ഒരു മിനി കൺവെൻഷൻ്റെ സ്വാഗതപ്രസംഗം ആണെന്ന് എന്ന കാര്യം മറന്നതുപോലെയാണ് കൺവൻഷൻ വേദിയിൽ ഡിസ്ട്രിക്ട് യൂത്ത് സെക്രട്ടറി ജോബി കത്തിക്കയറിയത്.

കൺവൻഷൻ കഴിഞ്ഞപ്പോൾ ബ്ലസ്സൻ ജോബിയുടെ അടുത്തുചെന്നു: നീ എന്തിനാ എന്നെക്കുറിച്ച് അടുത്ത സോണൽ പ്രസിഡൻ്റ എന്നോക്കെ വിളിച്ച പറഞ്ഞത്.

ബ്ലസ്സൻച്ചായനാ എന്നെ ഇവിടം വരെ കൊണ്ടുവന്നത്. അപ്പോൾ ഞാൻ ഇതെങ്കിലും പറയണ്ടെ?

ശരി ശരി .. അതു പോട്ടെ . അടുത്താഴ്ച്ച.. സോണൽ യൂത്തിൻ്റെ തിരഞ്ഞെടുപ്പാ. നീ കൂടെ വരണം. അടുത്താഴ്ച്ച കൃത്യം നാലുമണിയ്ക്കു തന്നെ ബൈക്കുമായി നിൻ്റെ വീടിൻ്റെ മുമ്പിലെത്താം.

ശരിയച്ചാ എന്നാൽ അവിടെ വച്ചു കാണാം.

വളരെ വേഗം ദിവസങ്ങൾ കടന്നു പോയി . ബ്ലസ്സൻ പറഞ്ഞ ദിവസവും വന്നെത്തി. ബ്ലസ്സനും ജോബിയും ഒരുമിച്ചു ബൈക്കിലായിരുന്നു യാത്ര. എടാ ഞാൻ സോണൽ പ്രസിഡൻ്റായാൽ പിന്നെ ഡിസ്ട്രിക്റ്റ് യൂത്തിൻ്റെ പ്രസിഡൻറ് ആരാ ?

ആരാ ? ജോബി സംശയത്തോടെ ചോദിച്ചു

നീ തന്നെ, ജോബി ജോർജ് . എന്നെ കൊണ്ട് പറ്റുന്നിടത്തോളം സ്ഥാനത്തു നിന്നെ ഞാൻ എത്തിക്കും…

ജോബിയുടെ മുഖം വിടർന്നു..

ബൈക്ക് സ്റ്റാൻ്റിൽ വച്ച് ഹാളിലെക്ക് കയറുമ്പോൾ , ജോബി : എന്നാൽ എല്ലാ പറഞ്ഞതുപോലെ നീ ഇവിടെ ഇരിക്ക് . ഞാൻ കുറച്ചു പേരെ കണ്ടിട്ടു വരാം.

ജനറൽ ബോഡി തുടങ്ങി . റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു പാസാക്കിയാ ശേഷം തെരഞ്ഞെടുപ്പിലെക്കു കടന്നു. ബ്ലസ്സനെ കാണാതെ ജോബി അസ്വസ്തനായി . തലതിരിച്ച് പുറകിലോട്ട് ഒന്നു കണോടിച്ച് , പുറകിൽ നിന്നും ബ്ലസ്സൻ ജോബിയെ നോക്കി കൈക്കാട്ടി .. പിന്നെ തള്ളവിരൾ വച്ച് ലൈക്ക് എന്നു കാണിച്ചു . ജോബി തലയാട്ടി. അടുത്ത പ്രസിഡൻ്റ സ്ഥാനാത്തെക്ക് ആരാ ? മോഡറെറ്റർ ചോദ്യം എറിഞ്ഞു.. ചെറിയ നിശബ്ദതയ്ക്കുശേഷം കഴിഞ്ഞ പ്രാവിശ്യത്തെ പ്രസിഡൻറ് ജോഷിയുടെ പേരു തന്നെ ആരോ എഴുന്നേറ്റു നിന്നു പറഞ്ഞു. അതു പാസാക്കി. അടുത്ത വൈസ് പ്രസിഡൻ്റ്. പെട്ടെന്ന് ബ്ലസ്സൻ എഴുന്നേറ്റു ജോബിയുടെ അരികിലെക്കു ഓടി. അപ്പോഴെക്കും മാറ്റൊരാളുടെ പേരിൽ അത് കുറിക്കപ്പെട്ടു. അടുത്ത വർഷത്തെ സെക്രട്ടറി മോഡറെറ്റർ വീണ്ടും ചോദ്യമെറിഞ്ഞു. ബ്ലസ്സൻ ജോബിയുടെ പുറത്തു ഒന്നു തട്ടി. പെട്ടെന്നു ഒറ്റ കുതുപ്പിൽ ജോബി എഴുന്നേറ്റു നിന്ന് ബ്ലസ്സൻ്റെ പേര് വിളിച്ചു പറഞ്ഞു . എതിർപ്പുകൾ ഒന്നുമില്ലാതെ മോഡറെറ്റർ അതും അംഗികരിച്ചു. പിന്നെ ട്രഷററായി… ജോയിൻ്റെ സെക്രട്ടറിയായി കൺവീനർ ആയി .. കമ്മറ്റി അംഗങ്ങളായി. ബ്ലസ്സൻ ജോബിയ്ക്കു കൈ കൊടുത്ത ശേഷം മോഡറെറ്ററുടെ അടുത്ത ചെന്ന് ഔപചാരികമായി രജിസ്റ്ററിൽ ഒപ്പിട്ട് സോണൽ യൂത്ത് സെക്രട്ടറി സ്ഥാനം എറ്റെടുത്തു.

തിരിച്ചു വീട്ടിലെക്കുള്ള യാത്രയിൽ ബ്ലസ്സൻ്റെ പേര് പ്രസിഡൻ്റ് സ്ഥാനത്തെക്കു പറയാഞ്ഞതിലുള്ള തൻ്റെ പിഴവിൽ ജോബി ക്ഷമ ചോദിച്ചു. ബ്ലസ്സൻച്ചാ.. എനിക്കു ഇങ്ങനെ പേരു പറയുന്നത് ഒന്നും ഒരു ശീലമില്ല.. ആ സമയത്തു ഒറ്റയ്ക്കു ഇരുന്നു ആകെ ഒരു പേടിയായിരുന്നു. എൻ്റെ നാവു ഒക്കെ വരണ്ടു പോയി.. അതാ ആദ്യം പ്രസിഡൻ്റ് സ്ഥാനത്തെക്കു ബ്ലസ്സനച്ചാൻ് പേരു പറയാൻ പറ്റാഞ്ഞത്.

അതു സാരമില്ല ഡാ .. വിട്ടു കള.. ബ്ലസ്സൻ ആശ്വസിപ്പിച്ചു. തിരിച്ചുള്ള യാത്രയിൽ, അടുത്താഴ്ച്ച ഡിസ്ട്രിക്കിൽ നടക്കുന്ന തെരെഞ്ഞെടുപ്പിൽ സെക്രട്ടറി സ്ഥാനത്തെക്കു നമ്മുടെ കെവിൻ്റെ പേരു നീ പറഞ്ഞേരെ എന്നു ബ്ലസ്സൻ ജോബിയെ ഓർമ്മിപ്പിച്ചു… ബാക്കി കാര്യം ഞാനെറ്റു. എന്നാൽ ശരി ജോബി. ജോബിയെ വിടിൻ്റെ പടിയിൽ വിട്ടിട്ട് .. ബ്ലസ്സൻ ബൈക്കിനെ തൻ്റെ വീടിനെ ലക്ഷ്യമാക്കി മുന്നോട്ട് എടുത്തു .. ഈ ദിവസങ്ങളിൽ വിശ്രമമില്ലാത്ത ഓട്ടമാ , നിനക്കു വിഷമമൊന്നുമില്ലല്ലോ അല്ലേ? ബ്ലസ്സൻ ബൈക്കിനെ തഴുകി കൊണ്ട് ചോദിച്ചു.

ബ്ലസ്സാ നിൻ്റെ പോക്ക് എങ്ങോട്ടാ? നീ ഇങ്ങനെ പോയാൽ സ്റ്റേറ്റ് പ്രസിഡൻ്റ് വരെ ആയെക്കാം.. അതു കഴിഞ്ഞ് ? അപ്പൻ ഗൾഫിൽ നിന്നും അയക്കുന്ന കാശ് കൊണ്ട് എത്രനാൾ നീ ജീവിക്കും? ബൈക്കു ബ്ലസ്സനോട് പരിതപിച്ചു.

എടാ ബൈക്കെ, ചിലരെ ഞാൻ കാശ് എറിഞ്ഞു കൂടെ നിർത്തു മറ്റു ചിലർക്കു ഓഫറുകളും. നീന്നെ എൻ്റെ ആവശ്യത്തിനായി വാങ്ങിയതാ- എൻ്റെ അടിമായാണ് നീ.. നിനക്കു ആവശ്യത്തിനു പെട്രോളും ഒയിലും ഒക്കെ തരുന്നില്ലെ? നീ നൽക്കാലം എൻ്റെ കാര്യത്തിൽ ഇടപെടെണ്ട ? എനിക്കു ലക്ഷ്യമാണു പ്രധാനം മാർഗ്ഗം എതായാലും..

ഏതു മാർഗ്ഗത്തിലൂടെ ലക്ഷ്യം നേടുന്നത് കർത്താവിൻ്റെ രീതിയല്ല.. ഒടുവിൽ അങ്ങനെയുള്ളവർക്കു നിത്യത നഷ്ടമാകുമെന്നു ബൈക്ക് തിരിച്ചടിച്ചു..

അടുത്ത ഗിയറിൽ ആഞ്ഞു ചവിട്ടിയിട്ട് തൻ്റെ അരിശം തീർത്താണ് അതിന്നു ബൈക്കിനു ബ്ലസ്സൻ മറുപടി നൽകിയത്. യാത്ര മധ്യ മെബെൽ ഫോൺ പോക്കറ്റിൽ ഇരുന്നു ഒന്നു രണ്ടു തവണ ഞരങ്ങുന്നതു കേട്ടു.. വീട്ടിലെത്തിയ ഉടനെ ഫോൺ എടുത്തു ശ്രദ്ധിച്ചു.. കെവിൻ, ഷിബു എന്നിവരുടെ കോളുകൾ ..

ആദ്യം കെവിനെ തന്നെ വിളിക്കാം..

പുതിയ സോണൽ സെക്രട്ടറിയ്ക്കു ആശംസകൾ ..

താങ്കുയു കെവിൻ , ഗോഡ് ബ്ലസ്സ് യു.. പിന്നെ അടുത്താഴ്ച്ച ഡിസ്ട്രിക്ക് തെരെഞ്ഞെടുപ്പു വരുകയല്ലെ… അടുത്ത സെക്രട്ടറിയായി കെവിൻ്റ പേര് നമ്മുടെ ഇപ്പോഴത്തെ സെക്രട്ടറി ജോബി പറയും അപ്പോൾ പ്രസിസ്ൻറ സ്ഥാനത്തെക്കു നമ്മുടെ ഷിമ്പുവിൻ്റെ പേര് കെവിൻ നിർദ്ദേശിക്കണം..

ബ്ലസ്സൻച്ചാ, അപ്പോൾ നമ്മുടെ ജോബിയെ ഈത്തവണ പ്രസിഡൻ്റ് ആക്കുന്നില്ലെ? കെവിൻ തൻ്റെ സംശയം ഉന്നയിച്ചു

അവനെ നമ്മുക്കു ട്രഷറാർ ആക്കാമെന്നെ…

എന്തുപറ്റി പെട്ടെന്നു ഒരു മനംമാറ്റം ബ്ലസ്സൻ അച്ചായാ .. ?

ഇനി അവനു സമയം ഉണ്ടല്ലോ കെവിൻ.. അവൻ ചെറുപ്പമല്ലെ ..എന്നാൽ ശരി കെവിൻ, എനിക്കൊരു കോളു വരുന്നുണ്ട്.. അപ്പോൾ അടുത്താഴ്ച്ച കാണാം.

ഒക്കെ ബ്ലസ്സൻച്ചാ

എടാ ബ്ലസ്സ നീ പെട്ടെന്നു കുളിച്ചിട്ടു വാ.. നമ്മുക്കു പ്രാർത്ഥിക്കാം .. ഇപ്പോൾ തന്നെ ഒൻപതു മണി ആകുന്നു.. മമ്മിയുടെ അറിയിപ്പുണ്ടായി

മമ്മി പ്രാർത്ഥിച്ചോ .. ഞാൻ ഒന്നു കുളിച്ചിട്ടു വരാം…

നീ ഇങ്ങനെ പ്രാർത്ഥനയും ഒന്നും ഇല്ലാതെ നടന്നോ… കഴിഞ്ഞ ദിവസം നടന്ന കൺവൻഷൻ ലൈവിൽ, വേദിയിൽ നീ ഇരുന്നു ആത്മാവിലാകുന്നതു പോലെ ഒക്കെ കാണിച്ചല്ലാ .. വചനം പറയുമ്പോൾ മുഷ്ടി ചുരുട്ടി സ്തോത്രം പറയുകയും ഒക്കെ ചെയ്യുന്നതെക്കെ കണ്ടല്ലോ… നിൻ്റെ പ്രസംഗങ്ങളും കുഴപ്പമില്ല.. പക്ഷെ എല്ലാം തന്നെ നീ അഭിക്ഷേകം പ്രാപിച്ച കാലത്തു നീ പ്രസംഗിച്ചവ തന്നെ. ഇപ്പം നീ ഈ കാണിക്കുന്നതല്ലാം ടിവിയിൽ വരുന്നുണ്ട്…ഇങ്ങനെ പ്രകടനം കാണിച്ചു നടന്നാൽ മതിയോ മോനെ.. മമ്മിയുടെ സ്വരത്തിൽ വിഷമവും ഭീതിയും നിറഞ്ഞിരുന്നു.

മമ്മി എപ്പോഴും എന്നെ മമ്മിയുടെ സ്ക്കൂളിലെ പിള്ളാരെ നോക്കുന്നതുപോലെഒരു സ്ക്കൂൾ ടീച്ചറിൻ്റെ കണ്ണു കൊണ്ട് കാണുന്നതു കൊണ്ടാ ഇങ്ങനെ എന്നെ എപ്പോഴും കുറ്റപ്പെടുത്തുന്നത് എന്നു പരിഭവം പറഞ്ഞു ബ്ലസ്സൻ ഫോണുമായി മുറിയിലെക്കു പോയി ഷിബുവിനെ വിളിച്ചു. ഫോണെടുത്തതു ഷിബുവിൻ്റെ വക ആശംസകൾ പുതിയ സോണൽ സെക്രട്ടറിയ്ക്ക് ഉണ്ടായി..

എടാ ഷിബു, ഞാൻ ഇപ്പോൾ സോണൽ സെക്രട്ടറിയായ സ്ഥിതിയ്ക്ക് അടുത്ത ഡിസ്ട്രിക്ക് പ്രസിഡൻറ് സ്ഥാനത്തെക്ക് നിന്നെ ആക്കാനാ ഞാൻ ആഗ്രഹിക്കുന്നത്. നിൻ്റെ പേര് പറയാൻ ഒരാളോട് പറഞ്ഞിട്ടുണ്ട്.

ശരി അച്ചാ .. ആരോടാച്ചാ .. പറഞ്ഞിരിക്കുന്നത്? ഇപ്പോൾ പ്രസിഡൻ്റ് ആകാൻ ആഗ്രഹിച്ചു നടക്കുന്ന ജോബിയ്ക്കു അതൊരു വിഷമം ആകാത്തില്ലെ?

.. അതു നീ വഴിയെ അറിഞ്ഞോളും.. പിന്നെ ജോബിയ്ക്കു പ്രസിഡൻ്റ് ആകാനുള്ള പക്വാത ഒന്നും ആയിട്ടില്ല.. മറ്റു സ്ഥാനങ്ങൾ ഉണ്ടല്ലോ അതിൽ ഏതെങ്കിലും ഒന്നു അവനു കൊടുക്കാം.. പിന്നെ വേറൊരു കാര്യം ഞാൻ ഇതു പറഞ്ഞതായി ആരും അറിയരുത്.. പ്രത്യകിച്ചു ജോബി….എനിക്കൊരു ഫോൺകോളു വരുന്നു ഷിബു .. എന്നാൽ ശരി മറുപടി കേൾക്കാൻ നിൽക്കാതെ ബ്ലസ്സൻ ഫോൺ കട്ടു ചെയ്തു..കുളിയും കഴിപ്പും കഴിഞ്ഞ് വന്നപ്പോൾ , തന്നെ വായിക്കാത്തതിലും ധ്യാനിക്കാത്തതിലും തൻ്റെ മുകളിലെ പൊടിപിടിച്ചിരിക്കുന്നതിലും ഉള്ള പരിഭവം ബൈബിൾ അറിയിച്ചെങ്കിലും അതു കേൾക്കാൻ ബ്ലസ്സനും കഴിഞ്ഞതെയില്ല..

ദിവസങ്ങൾ വീണ്ടും കടന്നു പോയി… ഡിസ്ട്രിക്ക് യൂത്തു ജനറൽ ബോഡിയും ബ്ലസ്സൻ്റെ ആഗ്രഹങ്ങൾ പോലെ നടന്നു. തെരെഞ്ഞടുപ്പു കഴിഞ്ഞപ്പോൾ പതിവുപോലെ ജോബി ബ്ലസ്സൻ്റെ ബൈക്കിൻ്റെ പുറകിയിൽ കയറി. ജോബിയ്ക്കു ട്രഷറാർ സ്ഥാനം കൊഴപ്പമില്ലല്ലോ അല്ലെ? ബ്ലസ്സൻ ജോബിയ്ക്കു നേരെ ഒരു ചോദ്യമെറിഞ്ഞു

എന്താ കുഴപ്പമാ അച്ചാ, ബ്ലസ്സനാച്ചൻ എൻ്റെ പേരു പറഞ്ഞില്ലായിരുന്നെങ്കിൽ അതും കൂടെ കിട്ടത്തില്ലായിരുന്നു!..

ജോബി, ഞാൻ വിചാരിച്ചു ഷിബു നിൻ്റെ പേരു പ്രസിഡൻ്റ് സ്ഥാനത്തെക്കു പറയുമെന്നു … എന്നാൽ കെവിൻ പെട്ടെന്നു ഷിബുവിൻ്റെ പേരു പറയുകയും ചെയ്തു… അല്ലെങ്കിൽ…..

അതൊന്നും സാരമില്ലച്ചാ… നാം ആഗ്രഹിക്കുന്നതു പോലെ അല്ലല്ലോ അച്ചാ കാര്യങ്ങൾ നടക്കുന്നതു. ദൈവമല്ലെ കാര്യങ്ങൾ നിശ്ചയിക്കുന്നത്.. ബ്ലസ്സനച്ചായൻ അടുത്ത സ്റ്റേറ്റ് പ്രസിഡൻ്റ് ആകാനുള്ള ശ്രമത്തിലാണെല്ലെ… അപ്പോൾ കാണാം..

അതെ അതെ… എല്ലാ ദൈവത്തിനു വിട്ടുകൊടുക്കുക…

എന്തോ മുന്നവച്ചാണെല്ലോ ..ജോബി സംസാരിച്ചത് .. അതോ എനിക്കു തോന്നിയതാണോ .. ബ്ലസ്സൻ ചിന്തായിലമർന്നു..

പതിവ് പോലെ ജോബിയെ വീട്ടിൽ വിട്ട് തൻ്റെ വീട്ടിലെത്തിയപ്പോഴെക്കു ഒൻപതു മണി കഴിഞ്ഞിരുന്നു.. മമ്മിയുടെയും ബൈബിളിൻ്റെയും ചോദ്യങ്ങൾ ബ്ലസ്സൻ കേട്ടില്ലന്നു നടിച്ചു.. തൻ്റെ ഡിഗ്രിക്കുള്ള പഠന ബുക്കുകൾ തുറക്കാത്തതിലുള്ള പരിഭവം അറിഞ്ഞമട്ട് ബ്ലസ്സൻ കാണിച്ചില്ല.. ഈ സമയം അവൻ്റെ മൊബെൽ ഫോൺ അവനെ വീണ്ടും മാടി വിളിച്ചു… വാട്ട്സ് ആപ്പിലുള്ള ഓഡിയോകൾക്കുള്ള മറുപടികൾ കൊടുത്തും ഷിബുവിനും കെവിനുമുള്ള നിർദ്ദേശങ്ങൾ വാട്ട്സ് അപ്പിൽ നിഷേപിക്കുബോൾ സ്റ്റേറ്റ് യൂത്ത് പ്രസിഡൻ്റ്നെ ഒന്നു വിളിക്കുന്ന കാര്യം മൊബെൽ ഫോൺ ഓർമ്മിപ്പിച്ചു…

ഹലോ റോബിനച്ചാ .. അക്കോണ്ടിൽ ഞാൻ കുറച്ചു കാശ് ഇട്ടിട്ടുണ്ട്.

താങ്ക്യു ബ്ലസ്സൻ ബ്രദർ ..

അടുത്ത തെരെഞ്ഞെടുപ്പു ഒക്കെ വരുമ്പോൾ നമ്മളെ ഒക്കെ ഓർക്കണെ എന്നു ഫലിത രൂപത്തിൽ ബ്ലസ്സൻ തൻ്റെ ആഗ്രഹം സ്വതസിത ശൈലിയിൽ അവതരിപ്പിച്ചു…

ബ്ലസ്സാ, ഞാൻ ഈ പ്രവശ്യം സ്ഥാനം ഒഴിയുകയാ എൻ്റെ എം റ്റിച്ച് കഴിയുകായാ ..എവിടെയെങ്കിലും ഒരു സഭാ ചാർജ് നോക്കണം.. പിന്നെ ബ്ലസ്സൻ ഒക്കെ അല്ലെ ഈ സ്ഥാനത്തു വരെണ്ടതു… ഞാൻ എൻ്റെ കൂടെ നിൽക്കുന്ന പാനൽ സുഹുർത്തുക്കളോടു ബ്ലസ്സൻ്റെ കാര്യം പറഞ്ഞിട്ടുണ്ട്..

അച്ചായാ അവരുടെ ഫോൺ നമ്പർ എൻ്റെ വാട്ടസ് ആപ്പിലോട്ട് ഒന്നു ഇടാമോ.. ഒന്നു പരിചയപ്പെടാനാ

അതിനെന്നാ ഇപ്പം തന്നെ ഇട്ടേക്കാം..

ഫോൺ വച്ച ഉടനെ… ബ്ലസ്സൻ്റെ ഫോണിൽ വാട്ട്സ് ആപ്പ് രണ്ടു പ്രാവിശ്യം ചിലച്ചു..

വാട്ട്‌സ് ആപ്പ് എടുത്തു … വന്ന ഫോൺ നമ്പരുകൾ സിബി സ്റ്റേറ്റ് യൂത്ത് അടിമ, സജി സ്റ്റേറ്റ് യൂത്ത് അടിമ എന്നു ഫോണിലെക്കും സേവ് ചെയ്ത് ഉടനെ….. ജോബി ഡിസിട്രിക്ക് യൂത്ത് അടിമ എന്നു ഫോണിൻ്റെ സ്ക്രീനിൽ അടുത്ത ഇൻകമ്മിങ്ങ് കോൾ പ്രത്യക്ഷപ്പെട്ടു….

രഞ്ചിത്ത് ജോയി കീക്കൊഴൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.