കവിത: ലോക്ക് ഡൌൺ | ബീബ വിനോദ്, ഇടുക്കി

ഒരിക്കലും നിലയ്ക്കാതെ ഓടിക്കൊണ്ടിരു ന്ന
മനുഷ്യന്റെ ഓട്ടം നിലച്ചിരിക്കുന്നു .
കൊറോണ എന്നൊരു ഇത്തിരി ഭീകരൻ നമ്മെ പിടിച്ചു തടവിലാക്കി .
നമ്മൾ ഈ ഭൂമിയിൽ എത്ര നിസ്സാരമാം ജീവികൾ ആണെന്നു തിരിച്ചറിയാം .(2)

മതത്തിന്റെ
ജാതിയുടെ പണത്തിന്റെ പേരിൽ
വന്മതിൽ കെട്ടി വേർതിരിഞ്ഞു .
എവിടെ , ഇന്നെവിടെ ,ഈ മാനവരെല്ലാം ഭയത്തോടെ ലോക്ക് ഡൗണിൽ ആയിരിക്കുന്നു .(2)
മദിച്ചു നടന്നതാം ലോകത്തിൽ ഇന്നവൻ പുറത്തേക്കിറങ്ങുവാൻ ഭയപ്പെടുന്നു (2)

ആരാധനാലയങ്ങൾ അടഞ്ഞു കിടക്കുന്നു .
ആരാധനയ്ക്കായി പോകാൻ കഴിയാതെ .
ആടി തിമിർത്തപ്പോൾ ,പാടി നടന്നപ്പോൾ ആരും കരുതിയില്ല വീട്ടിൽ ഇരിക്കുമെന്ന് .

ഒന്നു ഞാൻ ചൊന്നിടാം പ്രിയ സഹജരെ !
നാഥന്റെ വരവോ ,ആസന്നമായി(2).
ലോക്ക് ഡൗണിൽ ലഭിച്ചതാം സമയം പാഴാക്കാതെ വേറിട്ടിരുന്നു നീ പ്രാർത്ഥിക്കുക(2)

നോഹ തൻ പെട്ടകത്തിൽ താനും കുടുംബവും
സുരക്ഷിതരായി തീർന്നപോലെ
ഈ ലോക്ക് ഡൌൺ കാലത്ത് നീയും കുടുംബവും
സുരക്ഷിതരാവുക ,നാഥനെ വാഴ്ത്തുക .

ദൈവജനത്തിനൊരു സുവർണാവസരമാണ്
പുതു ശക്തി പ്രാപിപ്പാൻ,പുതു കൃപകൾ പ്രാപിപ്പാൻ
നമുക്കു ലഭിച്ചതാം സമയം കളയാതെ
വചനം ധ്യാനിക്കുക സോദരരെ
നശിച്ചുപോകുന്നതാം ആത്മാക്കളെയോർത്ത്‌ ആത്മഭാരത്തോടെ തേങ്ങി കരഞ്ഞിടാം (2).

മനുജാ,നീ ഓർക്കുക കാന്തൻ വരാറായി
കാഹളനാദവും കേട്ടിടാൻ നേരമായി
ഈ ലോക്ക് ഡൌൺ കാലത്ത് ശുദ്ധരായി തീർന്നിടാം നിർമ്മലമനസാക്ഷിക്കുടമയായി മാറിടാം(2),
നശിച്ചിടും തലമുറയ്ക്കായി കരഞ്ഞിടാം,കാന്തൻ വരാറായി ഒരുങ്ങിടാം സഹജരെ,(3)
ഈ ലോക്ക് ഡൌൺ അതിനൊരു കാരണം ആകട്ടെ .

ബീബ വിനോദ്, ഇടുക്കി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.