ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ ഉപന്യാസ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു

തിരുവല്ല : ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ലോക്ക് ഡൌൺ കാലത്ത് ‘ബൈബിൾ അടിസ്ഥാനത്തിൽ മഹാമാരിയോടുള്ള വിശ്വാസികളുടെ പ്രതികരണം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ ഉപന്യാസ രചനാ മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി നൂറിലധികം പേർ പങ്കെടുത്തു. അതിൽ നിന്നും ഒന്നാം സ്ഥാനം നേടിയത് ചെങ്ങന്നൂർ കൊലടത്തുശ്ശേരി ഐ.പി.സി പെനിയേൽ സഭാംഗമായ ശ്വേതമോൾ. രണ്ടാം സ്ഥാനം നേടിയത് ഹരിദ്വാര്‍ ഗുഡ്‌ന്യൂസ് സഭാംഗമായ ഒലിവ് റെജി എന്നിവരാണ്.

ക്രൈസ്തവ എഴുത്തുപുര ചീഫ് എഡിറ്ററും, മാധ്യമ പ്രവർത്തകനും, എഴുത്തുകാരനുമായ ആഷേർ മാത്യു, ക്രൈസ്തവ എഴുത്തുപുര കേരള ജോയിന്റ് സെക്രട്ടറിയും വെച്ചൂച്ചിറ ഡുലോസ് ബിബ്ലിക്കൽ സെമിനാരി പ്രിൻസിപ്പളുമായ പാസ്റ്റർ ബെൻസൺ വി. യോഹന്നാൻ, ക്രൈസ്തവ എഴുത്തുപുര ദിനപത്രം എഡിറ്റർ ഇൻ ചാർജും, കേരള ചാപ്റ്റർ മീഡിയ കൺവീനറും, എഴുത്തുകാരനുമായ ബിൻസൻ കെ.ബാബു എന്നിവരുടെ നേതൃത്വത്തിലാണ് മൂല്യനിർണ്ണയം നടത്തിയത്.

വിജയികൾക്ക് സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത് വെച്ചൂച്ചിറ ഡുലോസ് ബിബ്ലിക്കൽ സെമിനാരിയാണ്. വിജയികൾക്ക് ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററിന്റെ അഭിനന്ദനങ്ങൾ. കവിത രചനയുടെ റിസൾട്ട് അടുത്ത ആഴ്ചയിൽ പ്രഖ്യാപിക്കുന്നതാണെന്നു ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.