ഇന്നത്തെ ചിന്ത : പ്രാർത്ഥന നൽകുന്ന വിജയം | ജെ.പി വെണ്ണിക്കുളം

ഏകദേശം 10 ലക്ഷത്തിൽപ്പരം സൈന്യമുള്ള യെഹോശാഫാത്, അമ്മോന്യരും മോവാബ്യരും തനിക്കു നേരെ യുദ്ധത്തിന് വന്നപ്പോൾ, ഭയപരവശനായി. ഒരു പക്ഷെ മുൻ അനുഭവങ്ങളാകാം അതിനു കാരണം. എന്നാൽ മാനുഷിക ശക്തിയിൽ താൻ ആശ്രയിക്കാതെ ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി സകലരെയും പ്രാർത്ഥനയ്ക്കായി ദേവാലയ അങ്കണത്തിൽ വിളിച്ചുകൂട്ടി. രാജാവിന്റെ പ്രാർത്ഥന കഴിഞ്ഞപ്പോൾ ദൈവത്തിന്റെ അരുളപ്പാട് യഹസീയേൽ മുഖാന്തിരം ലഭിച്ചു. അതു കേട്ടപ്പോൾ രാജാവും കൂട്ടരും ദൈവത്തെ പാടി സ്തുതിച്ചു. ആ യുദ്ധത്തിൽ ശത്രുക്കൾ അന്യോന്യം പോരടിക്കുന്ന സാഹചര്യം ദൈവം ഒരുക്കി. യഹോശാഫാത്തിന്റെ സൈന്യത്തിന് യുദ്ധം ചെയ്യേണ്ട സാഹചര്യം പോലും ഉണ്ടായില്ല. പ്രിയരെ, എവിടെ ജനം ദൈവമുഖത്തേക്കു നോക്കി പ്രാർത്ഥിക്കുന്നുവോ അവിടെ ദൈവപ്രവർത്തിയുണ്ട് നിശ്ചയം. ദൈവം കൂടെയുള്ളവൻ എന്തിനു ഭയപ്പെടണം?

വേദഭാഗം: 2 ദിനവൃത്താന്തം 20

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.