പ്രകൃതി സ്നേഹ സന്ദേശവുമായി സി.സി.വൈ.എം

രാജീവ്‌ ജോൺ പൂഴനാട്

കല്ലിശ്ശേരി: പ്രകൃതി സ്നേഹത്തിന്റെ ഉത്തമ മാതൃകയാവുകയാണ് ഹോസ്പിറ്റൽ മിനിസ്റ്റിസ് ഓഫ് ഇന്ത്യയുടെ പുത്രിക സംഘടനയായ കംഫോർട്ടിങ് ക്രിസ്ത്യൻ യൂത്ത് മൂവമെന്റ് ( സി. സി. വൈ. എം ). എല്ലാ വർഷവും പ്രകൃതി ദിനമായ ജൂൺ അഞ്ചിന് വളരെ വിപുലമായ പരിപാടികൾ കഴിഞ്ഞ കാലങ്ങളിൽ നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ കൊറോണ കാലമായതിനാൽ കോവിഡുമായി ബന്ധപ്പെട്ട പരിപാടികൾ ആണ് ഈ പരിസ്ഥിതി ദിനത്തിൽ നടത്തിയത്.

post watermark60x60

സംസ്ഥാനതല പ്രവർത്തന ഉത്ഘാടനം എച്ച്. എം. ഐ ഡയറക്ടർ പാസ്റ്റർ എം. പി ജോർജ്കുട്ടി നിർവഹിച്ചു. കോട്ടയം ജില്ലയിലെ വൃക്ഷതൈ വിതരണ ഉത്ഘാടനം അയ്മനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആലിച്ചൻ നിർവഹിച്ചു. അഞ്ഞൂറോളം തൈകൾ വിതരണം ചെയ്തു. അയ്മനം, തിരുവാർപ്പ്, കുമരകം പഞ്ചായത്ത്‌കളിലെ കുടുംബശ്രീ യൂണിറ്റുകൾ വഴിയാണ് വൃക്ഷ തൈകൾ വിതരണം നടത്തിയത്. വഴിയോരത്തു തണൽ മരതൈകൾ സി സി വൈ എം പ്രകൃതി സേന വിഭാഗം അംഗങ്ങൾ സി. സി. വൈ. എം അയ്മനം പ്രസിഡന്റ്‌ നിധിൻ ബാബുവിന്റെ നേതൃത്വത്തിൽ നട്ടു . കുടുംബശ്രീ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മാസ്ക്, കൈയുറ, സാനിറ്റൈസർ, മരുന്നുകൾ,ജോലിക്ക് ഇടുന്ന സുരക്ഷ വസ്ത്രങ്ങളും, വിതരണം ചെയ്തുവെന്നും ഭാരവാഹികൾ അറിയിച്ചു. ഈ പ്രവർത്തങ്ങൾക്ക് എച്ച്. എം. ഐ കോട്ടയം പ്രൊമോഷനൽ സെക്രട്ടറി സുബി കുര്യാക്കോസ് നേതൃത്വം നൽകി. കൂടാതെ രാത്രി കോട്ടയം പട്ടണത്തിൽ തെരുവിൽ കിടക്കുന്നവർക്ക് അത്താഴ വിതരണം നടത്തി. പരിസ്ഥിതി സൗഹാർദ്ദം നിലനിർത്തിയാണ് ഭക്ഷണം വിളമ്പിയത്. അതിനായി പാള കൊണ്ട് ഉണ്ടാക്കിയ പത്രങ്ങൾ, വാഴ ഇല, പേപ്പർ പ്ലെയ്റ്റ് എന്നിവ ഉപയോഗിച്ചു. അൻപതോളം നിർദ്ധന വീടുകളിൽ പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു. പ്രകൃതി സ്നേഹി അവാർഡ് ജേതാവ് സജി പ്രകൃതിയും, അയ്മനം പഞ്ചായതും ആണ് വിതരണതിനാവശ്യം ആയ തൈകൾ നൽകിയത്. ഈ പ്രവർത്തങ്ങൾക്ക് സി. സി. വൈ. എം സംസ്ഥാന സെക്രട്ടറി പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട് കോഡിനേറ്റർ ആയി പ്രവർത്തിച്ചു.

-ADVERTISEMENT-

You might also like