കവിത: തീച്ചൂളയിലെ പുൽക്കൊടി | ഷൈജു കൂട്ടുങ്കൽ, ഡൽഹി

ഒരിക്കലീ ജഗത്തേയും ജഡത്തെയും വിട്ടു ഞാനും
ദൂരെ ദൂരെ വാനഭൂവിൽ പറന്നുയരും……
അവിടെനിയ്ക്കൊരുക്കുന്ന നിത്യഭവനമൊന്നതിൽ
പ്രിയനോടു ചേർന്നു ഞാനും വസിച്ചീടുമേ…..

കഷ്ടതയാം തീച്ചൂള ഞാൻ ചവിട്ടി നിന്നിടുമ്പോഴൂം
കാല്കരങ്ങൾ തളരാതെ നിന്നിടുവാനായ്….
കരുണയിൻ സാഗരമായ് കഴിഞ്ഞകാലങ്ങളെന്നെ
കരുതിയ കർത്തനെന്റെ കൂടെയുണ്ട്..

ഇരുന്നു ഞാൻ ചാരമതിൽ കിടന്നു മൺകൂനയതിൽ
പുഴുക്കളാൽ ദേഹം നാറ്റം വമിച്ചിടാറായ്….
വന്നിതായെൻ സ്നേഹിതൻമാർ കൂടെയുള്ള സോദരിയും
എണ്ണിയെണ്ണി പഴിയ്ക്കുന്നു യാഹേ ത്യജിക്കാൻ

ചൊല്ലി ഞാനെൻ കഷ്ടതയും, ഇഷ്ട്ടമില്ലാ ചെയ്തികളും
നഷ്ടമായതെല്ലാം ദൈവ ദാനമാകുന്നൂ…..
തളർന്നുപോയ് ദേഹമതും കുഴഞ്ഞുപോയ് കൈകാലുകൾ
നിരൂപിച്ചു ഞാനും ഭൂവിൽ കഴിഞ്ഞുപോയി ..

കണ്ടുഞാനാ തേജസ്സ് രൂപം കേട്ടുഞാനാ ഇമ്പസ്വരം
ചൊല്ലിയെന്നോടവൻ യ്യോബേ അരമുറുക്കാ……
ശങ്കയില്ലാതുള്ള ചോദ്യം സങ്കോചമായ് കേട്ടുനിന്നു
തമ്പുരാനേ അങ്ങ് എന്റെ കേൾവിമാത്രമേ….

ഇന്നവനെൻ കൂടെയുണ്ട്‌ നഷ്ട്ടമെല്ലാം ചാരേയുണ്ട്
ഇഷ്ടമായതൊന്നുമാത്രം നിത്യവാസമേ….
ദൂതരെന്റെ കൂടെയുണ്ട് ശോഭന കിരീടമുണ്ട്‌
മുത്തുമയമായ് വിളങ്ങും ഭവനമുണ്ട്‌.

ഷൈജു കൂട്ടുങ്കൽ .ഡൽഹി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.